ഇരിങ്ങാലക്കുട∙ ഠാണാ – ചന്തക്കുന്ന് വികസനം ഉൾപ്പെടെ തൃശൂർ – കൊടുങ്ങല്ലൂർ റോഡിൽ നടന്നുവരുന്ന മുഴുവൻ നിർമാണങ്ങളും ഫെബ്രുവരി 28ന് പൂർത്തിയാകുമെന്ന് മന്ത്രി ആർ. ബിന്ദു.
സംസ്ഥാനപാതയിൽ കെഎസ്ടിപി നടത്തുന്ന നിർമാണങ്ങളുടെ പുരോഗതി വിലയിരുത്താൻ വിവിധ വകുപ്പുകളെയും കെഎസ്ടിപി കമ്പനി അധികൃതരെയും ഉൾപ്പെടുത്തി വിളിച്ചുചേർത്ത യോഗത്തിലാണു തീരുമാനം. ഠാണാ-ചന്തക്കുന്ന് ജംക്ഷൻ വികസനത്തിന്റെ ഭാഗമായുള്ള റോഡ് നിർമാണത്തിൽ കെഎസ്ടിപിയുടെ നിരന്തര മേൽനോട്ടം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഠാണാ–ചാലക്കുടി റോഡിലും ചന്തക്കുന്ന്–മൂന്നുപീടിക ഭാഗത്തേക്കുമുള്ള റോഡിൽ നടക്കുന്ന കാന നിർമാണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചു. ഠാണാ-ചന്തക്കുന്ന് റോഡിൽ യൂട്ടിലിറ്റി ഷിഫ്റ്റിങ് പുരോഗമിക്കുകയാണ്. ഇലക്ട്രിക് പോസ്റ്റുകൾ മാറ്റുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.ഠാണാ ജംക്ഷൻ മുതൽ പൂതംകുളം വരെയുള്ള കാന നിർമാണത്തിൽ അപാകതകൾ സംഭവിച്ചിട്ടില്ലെന്നും കാനയുടെ നിർമാണം അവസാനിച്ചശേഷം നടപ്പാത നിർമാണം ആരംഭിക്കുമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനപാതയിൽ പുത്തൻതോട് മുതൽ ആറാട്ടുപുഴ വരെയുള്ള ഭാഗം ഒക്ടോബർ 5ന് തുറക്കും.
കരുവന്നൂർ മുതൽ പൂതംകുളം വരെയുള്ള ഭാഗത്ത് ഇട
റോഡുകളിലേക്ക് കടക്കുന്ന ഭാഗത്ത് ബാക്കി നിൽക്കുന്ന പണികൾ ഉടൻ പൂർത്തീകരിക്കും. ക്രൈസ്റ്റ് കോളജ് ജംക്ഷനിൽ ഇനിയും കോൺക്രീറ്റ് ചെയ്യാത്ത ചെറിയ ഭാഗത്തെ കോൺക്രീറ്റിങ് 30ന് മുൻപ് പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
സബ് കലക്ടർ അഖിൽ വി.മേനോൻ, കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ റിജോ റിന്ന തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]