കടലുണ്ടി ∙ ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് നേതൃത്വത്തിൽ ഒരുക്കുന്ന കോട്ടക്കടവ് ഫ്ലോട്ടിങ് റസ്റ്ററന്റ് പദ്ധതി അനന്തമായി നീളുന്നു. രണ്ടര വർഷം മുൻപു തുടങ്ങിയ നിർമാണ പ്രവൃത്തി ഇതുവരെ പൂർത്തിയാക്കിയില്ല.
കോട്ടക്കടവ് പാലത്തിനു സമീപം കടലുണ്ടിപ്പുഴയോരത്തു 43 മീറ്റർ നീളത്തിൽ ജെട്ടി സൗകര്യത്തിനു കോൺക്രീറ്റ് പ്ലാറ്റ്ഫോം നിർമിച്ചു പൂട്ടുകട്ട പാകിയിട്ടു രണ്ടു വർഷമായി. സുരക്ഷാ കൈവരി സ്ഥാപിച്ച അവിടെ, പാലത്തിനു മുകളിൽനിന്നു പുഴയോരത്തേക്ക് ഇറങ്ങാൻ പടികളും പണിതു.
വൈദ്യുതീകരണം, അലങ്കാര വിളക്കുകൾ സ്ഥാപിക്കൽ, ലാൻഡ് സ്കേപ്പിങ് തുടങ്ങി ഒട്ടേറെ പണി ഇനിയും ബാക്കിയാണ്.
ആദ്യഘട്ട നിർമാണം തുടങ്ങിയപ്പോൾ പുഴ കയ്യേറ്റം ആരോപിച്ചു കോടതി നടപടി നേരിടേണ്ടി വന്നു.
ഇതാണു പ്രവൃത്തി വൈകാൻ ഇടയാക്കിയത്.3.94 കോടി രൂപ ചെലവിട്ടാണ് ടൂറിസം വകുപ്പ് കോട്ടക്കടവിൽ ഫ്ലോട്ടിങ് റസ്റ്ററന്റ് പദ്ധതി നടപ്പാക്കുന്നത്.
ചെന്നൈ ഐഐടി ഉദ്യോഗസ്ഥ സംഘം സാങ്കേതിക പരിശോധന നടത്തി സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തിയ രൂപരേഖ പരിഗണിച്ചാണ് നദിയിൽ ഒഴുകുന്ന റസ്റ്ററന്റ് പദ്ധതി തയാറാക്കിയത്. 82 പേർക്ക് ഇരിക്കാവുന്ന രീതിയിൽ രൂപകൽപന ചെയ്യുന്ന ഫ്ലോട്ടിങ് റസ്റ്ററന്റ് കൊച്ചിയിൽ നിർമിച്ചു കോട്ടക്കടവിൽ എത്തിക്കാനായിരുന്നു ലക്ഷ്യം. യാത്രാ യാനങ്ങളുടെയും ഫ്ലോട്ടിങ് ഘടനകളുടെയും നിർമാണത്തിൽ വൈദഗ്ധ്യമുള്ള കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനാണു പദ്ധതി നിർവഹണച്ചുമതല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]