ഹരിപ്പാട് ∙ പൊലീസ് സ്റ്റേഷൻ മാറ്റിയെങ്കിലും ബോർഡ് മാറ്റാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വീയപുരം പൊലീസ് സ്റ്റേഷൻ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുൻവശം സ്ഥാപിച്ചിരുന്ന ബോർഡാണ് പരാതിക്കാരെ വലയ്ക്കുന്നത്.
വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക് വീയപുരം പൊലീസ് സ്റ്റേഷൻ മാറ്റിയിട്ട് മാസങ്ങളായി.എന്നാൽ ഇതുവരെ ബോർഡ് മാറ്റാൻ നടപടി സ്വീകരിച്ചില്ല. പലരും പഴയ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ പരാതിയായി എത്താറുണ്ട്.അവിടെ ആരേയും കാണാത്തതിനാൽ തൊട്ടടുത്ത കടയിൽ അന്വേഷിക്കുമ്പോഴാണ് കാരിച്ചാലിലേക്ക് പൊലീസ് സ്റ്റേഷൻ മാറ്റിയ വിവരം അറിയുന്നത്.
ആദ്യം ഒന്നാം വാർഡിലും പിന്നീട് 2ലും,13ലും വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ഹരിപ്പാട്– എടത്വ റോഡിൽ വീയപുരം കോയിക്കൽ ജംക്ഷനു സമീപമായിരുന്ന പൊലീസ് സ്റ്റേഷൻ ഇപ്പോൾ 2 കിലോമീറ്ററോളം ദൂരെ കാരിച്ചാലിലാണ് പ്രവർത്തിക്കുന്നത്.
ബോർഡ് കണ്ട് പലരും പഴയ കെട്ടിടത്തിൽ എത്താറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. പഴയ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡ് മാറ്റാൻ അടിയന്തരമായി നടപടി സ്വീകരിക്കണം എന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]