അമ്പലവയൽ ∙ ചിക്കനും മീനുമെല്ലാം വറുക്കാൻ ഉപയോഗിച്ചശേഷമുള്ള എണ്ണ ഇന്ധനമാക്കിയ കുക്കിങ് സ്റ്റൗവുമായി ചുള്ളിയോട് സ്വദേശി അസീസ്. വീടുകളിലും ഹോട്ടലുകളിലുമെല്ലാം പാചകം ചെയ്ത് കഴിയുമ്പോൾ ബാക്കി വരുന്ന എണ്ണ സ്റ്റൗവിന് ഇന്ധനമായി ഉപയോഗിക്കാൻ കഴിയുമെന്നാണ് അസീസിന്റെ കണ്ടെത്തൽ. ചുള്ളിയോട് ടൗണിൽ ഇൻഡസ്ട്രിയൽ വർക്ക് ചെയ്യുന്ന അസീസിന്റെ കടയിലെത്തിയ ഒരാളുടെ ഐഡിയയാണ് കുക്കിങ് സൗറ്റിന് പിന്നിലെ പ്രചോദനം.
സമീപത്ത് പഞ്ചർ കട നടത്തുന്ന അനീഷിന് വേണ്ടിയാണ് നിർമിച്ചത്.
അനീഷിന്റെ വീട്ടിലാണ് വൈറലായ ഈ കുക്കിങ് സ്റ്റൗ ഇപ്പോഴുള്ളത്.
അനീഷിന്റെ വീട്ടിലെ പാചകം, വെള്ളം ചൂടാക്കൽ തുടങ്ങിയ ഭൂരിഭാഗം ആവശ്യങ്ങൾക്കും പഴയ എണ്ണ ഉപയോഗിച്ചുള്ള സ്റ്റൗ ആണ് ഉപയോഗിക്കുന്നത്. സമീപത്തെ വീടുകളിലും കടകളിൽ നിന്ന് ഉപയോഗിച്ച് കഴിഞ്ഞ എണ്ണയാണ് ഇപ്പോൾ സ്റ്റൗ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നത്.
അതിനാൽ പാചകത്തിനുള്ള ചെലവും കുറഞ്ഞുവെന്ന് അനീഷ് പറയുന്നു.
സാധാരണ ഒരു സ്റ്റൗ, അതിലേക്ക് ഘടിപ്പിച്ച ഫാൻ, ചെറിയ ഒരു എണ്ണ ടാങ്ക് എന്നിവയാണ് കുക്കിങ് സ്റ്റൗവിന് ആവശ്യമുള്ളത്. കുറഞ്ഞ ചെലവിൽ ഇവയെല്ലാം ഒരുക്കുകയും ചെയ്യാം.
എണ്ണ ടാങ്കിൽ നിന്നുള്ള എണ്ണയും ഫാനിൽ നിന്നുള്ള കാറ്റുമെത്തുമ്പോൾ സ്റ്റൗ കത്തും. ഫാനിന്റെ വേഗതയ്ക്കനുസരിച്ച് തീ ക്രമീകരിക്കാനും സാധിക്കുന്ന വിധത്തിലാണ് സ്റ്റൗവിന്റെ പ്രവർത്തനം.
ഇപ്പോൾ സാധാരണ വലുപ്പത്തിലുള്ള സ്റ്റൗവാണ് നിർമിച്ചിരിക്കുന്നത്.
വളരെ കുറഞ്ഞ എണ്ണ മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നത്. കാര്യമായ കരിയും പുകയുമില്ല.
സ്റ്റൗ വിശേഷം നാട്ടിലെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ കാണാനും ഇതിനെ കുറിച്ച് അറിയാനും ഒരുപാട് പേരാണ് വരുന്നത്. നെല്ല് പുഴുങ്ങാനും മറ്റും കഴിയുന്ന വലിയ സ്റ്റൗ നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ അസീസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]