പോർക്കുളം∙ പഞ്ചായത്തിലെ വേദക്കാട്, കുതിരപാടം എന്നിവിടങ്ങളിൽ മുണ്ടകൻകൃഷിക്ക് ഞാറു നട്ടു തുടങ്ങി. കൃഷിഭവനിൽനിന്ന് ലഭിച്ച ഉമ വിത്താണ് ഉപയോഗിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് പാടശേഖരങ്ങളിൽ ഞാറു നടുന്നത്.
75 ഏക്കറോളം സ്ഥലത്താണ് മുണ്ടകൻകൃഷി ചെയ്യുന്നത്. മഴയെയും തോട്ടിലെ വെള്ളത്തെയും ആശ്രയിച്ചാണ് മേഖലയിൽ മുണ്ടകൻകൃഷി ചെയ്യുന്നത്. വെള്ളം സുലഭമായി ലഭിച്ചാൽ മികച്ച വിളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
4 മാസത്തെ പരിപാലനത്തിന് ശേഷം ഡിസംബർ അവസാനത്തോടെ കൊയ്ത്ത് പൂർത്തിയാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]