മൂന്നാർ ∙ കൊച്ചി-ധനുഷ്കോടി ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി പള്ളിവാസലിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു മാറ്റി. ദേശീയപാതയിൽപ്പെട്ട
മൂലക്കട മുതൽ പള്ളി വാസൽ ഫാക്ടറി വരെയുള്ള 12 സ്ഥാപനങ്ങളാണ് കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയത്.
ഇതിൽ 5 കടകൾ തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ചവയായിരുന്നു. വീതി കൂട്ടൽ പണികൾക്ക് തടസ്സമായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണിവ.
സ്ഥാപനങ്ങൾ പൊളിച്ച ഭാഗത്ത് വീതി കൂട്ടൽ പ്രവൃത്തികൾ ആരംഭിച്ചു. മൂന്നാറിൽ നിന്നു മടങ്ങുന്നവർക്ക് ചായയും കടിയും കഴിക്കാനും വിശ്രമിക്കാനുമുണ്ടായിരുന്ന സ്ഥാപനങ്ങളാണ് ഇതോടെ ഇല്ലാതായത്.
ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായി പഴയ മൂന്നാറിൽ സമാന രീതിയിൽ ദേശീയപാതയോരം കയ്യേറി നിർമിച്ച 16 കെട്ടിടങ്ങൾക്ക് രണ്ടാഴ്ചയ്ക്കകം ഒഴിയാനാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ നോട്ടിസ് നൽകിയിട്ടുണ്ട്.
പഴയ മൂന്നാർ ബൈപാസ് പാലം മുതൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് വരെയുള്ള കെട്ടിടങ്ങൾക്കാണ് എൻഎച്ച്എഐ പ്രൊജക്ട് ഡയറക്ടർ നോട്ടിസ് നൽകിയത്. ഹോട്ടലുകൾ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ വൻകിട
സ്ഥാപനങ്ങൾക്കാണ് കൂടുതലും നോട്ടിസ് ലഭിച്ചിരിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]