എഴുമറ്റൂർ∙ പോസ്റ്റ് ഓഫിസ് ജംക്ഷൻ അപകടങ്ങളുടെ പതിവ് സ്ഥലമാകുന്നുവെന്ന് പരാതി. ചെറുകോൽപുഴ – പൂവനാക്കടവ്, പടുതോട് – ശാസ്താംകോയിക്കൽ എന്നീ റോഡുകൾ സന്ധിക്കുന്ന എഴുമറ്റൂരിലെ പ്രധാന കവലയാണിത് ഖനന ഉൽപന്നങ്ങളുമായി ചരക്കുലോറികളുടെ പ്രധാന സഞ്ചാര മേഖലയിലാണിത്. എന്നാൽ യാതൊരു ഗതാഗത നിയന്ത്രണവും ഇല്ലാതെ അപകടകരമാം വിധമാണു വാഹനങ്ങൾ കടന്നുപോകുന്നത്.
ജംക്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനും അതിനു നേരെയുള്ള അധികൃതരുടെ കണ്ണടയ്ക്കലിനും വർഷങ്ങളുടെ പഴക്കമുണ്ട്.
പ്രധാന പാതയായ ചെറുകോൽപുഴ റോഡിലേക്കു ശാസ്താംകോയിക്കൽ,പടുതോട് റോഡിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്കു പാതയുടെ മധ്യത്തിലെത്തിയാൽ മാത്രമേ ഇരുവശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാനാവൂ. ഇതാണ് ഇവിടുത്തെ പ്രധാന പ്രശ്നവും അപകട
കാരണവും. പ്രധാന റോഡിലുടെ എത്തുന്ന അപരിചിത വാഹനങ്ങൾക്ക് ഉപറോഡുകൾ സന്ധിക്കുന്നതായി മുന്നറിയിപ്പുകളുമില്ല.
ഒരു വർഷത്തിനിടയിൽ 34 അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത് ഏറിയ പങ്കും അമിതവേഗതയിൽ എത്തുന്ന ഇരുചക്ര വാഹനങ്ങൾ ഭാരവാഹനങ്ങളുടെ അടിയിൽപ്പെടുകയാണ് പതിവ്.
രാവിലെയും വൈകിട്ടും നിയന്ത്രിത സമയങ്ങൾ കഴിഞ്ഞാൽ ഇവിടെ നാലുപാതകളിലും കിലോമീറ്ററോളം ഗതാഗതക്കുരുക്കും രൂപപ്പെടുന്നു. സുരക്ഷിത യാത്രക്കായി ജംക്ഷനിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]