ആനിക്കാട് ∙ കാവനാൽകടവ്–നൂറോമ്മാവ് റോഡ് നവീകരണം പൂർത്തീകരിക്കാത്തതു വാഹനയാത്ര അപകടഭീതിയിലാക്കുന്നു. അടുത്തിടെ ബിഎം ബിസി നിലവാരത്തിൽ ടാറിങ് നടത്തിയെങ്കിലും പണികൾ ഇനിയും അവശേഷിക്കുന്നതാണു യാത്രക്കാരെ ഭീതിയിലാക്കുന്നത്. റോഡ് ഉയർത്തി നിർമിച്ചതോടെ പുല്ലുകുത്തി കവലയ്ക്കു സമീപം നേരത്തെ ഉണ്ടായിരുന്ന ഓട
താഴ്ന്നുകിടക്കുകയാണ്.
ഓട പുനരുദ്ധരിക്കാതെ വശത്തു സ്ക്വയർ ട്യൂബിൽ റിഫ്ളക്ടർ സ്ഥാപിക്കുക മാത്രമാണു ചെയ്തത്. ഇതിൽ ഒരെണ്ണം ഏതോ വാഹനം തട്ടി കേടുപാടുകൾ സംഭവിച്ചു.
സ്കൂൾ വിദ്യാർഥികളും വിവിധ ആരാധനാലയങ്ങളിലേക്കും എത്തുന്നവരും അടക്കമുള്ള യാത്രക്കാരെ മൂടിയില്ലാതെ കിടക്കുന്ന ഓട അപകടക്കെണിയിലാക്കും.
ടാറിങ്ങിനോടു ചേർന്നാണ് ഓട.
ഇക്കാരണത്താൽ വാഹനങ്ങൾ വരുമ്പോൾ വശത്തേക്കു മാറിനിൽക്കുവാൻ കാൽനടക്കാർക്കു കഴിയില്ല. ടിപ്പർലോറികൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തുടർച്ചയായി പോകുന്ന റോഡാണിത്.
ചെറുകിട വാഹനങ്ങളും ഓടയിൽപെട്ട
അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. കാട് വളർന്നുനിൽക്കുന്നതിനാൽ മൂടിയില്ലാതെ കിടക്കുന്ന ഓട
പെട്ടെന്നു ശ്രദ്ധയിൽപെടില്ല. റോഡിൽ വിവിധയിടങ്ങളിൽ ടാറിങ് ഉയർന്നുനിൽക്കുന്നതും വാഹനയാത്ര അപകടഭീതിയിലാക്കുന്നതായും പരാതിയുണ്ട്.
റോഡിന്റെ സമീപത്തുള്ള വീടുകളിലേക്കു വാഹനങ്ങൾ ഇറക്കുന്നതിനും ബുദ്ധിമുട്ടേറെയാണ്.
മാർച്ച് മാസത്തിൽ നടന്ന താലൂക്ക് വികസനസമിതിയോഗത്തിൽ റോഡിലെ നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നപരിഹാരം കാണാത്തതിൽ നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]