പുനലൂർ ∙ നഗരസഭയുടെ മേൽനോട്ടത്തിൽ ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച ഓണം ഫെസ്റ്റ്–2025 ലെ സ്റ്റാളുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും സ്റ്റേജ് പ്രോഗ്രാമുകൾക്കും വൻതിരക്ക്. സിനിമ, സീരിയൽ താരങ്ങളും പിന്നണിഗായകരും റിയാലിറ്റി ഷോ പ്രതിഭകളും അണിനിരക്കുന്ന കലാവിരുന്നും അമ്യൂസ്മെന്റ് പാർക്കും വ്യാപാരവും വിനോദ ഉപകരണങ്ങളും ഇത്തവണയും ഫെസ്റ്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
അമ്യൂസ്മെന്റ് പാർക്ക്, റോബോട്ടിക് ഷോ, ഗോസ്റ്റ് ഹൗസ്, ഫ്ലവർ അറേഞ്ച്മെന്റ്, കുടുംബശ്രീ ഫുഡ് കോർട്ട്, 60ൽ പരം വിവിധ വ്യാപാര സ്റ്റാളുകൾ.
വിവിധ കലാ മത്സരങ്ങൾ,ഫാമിലി ഗെയിമുകൾ വിവിധയിനം സെൽഫി പോയിന്റുകൾ, സ്റ്റേജ് മ്യൂസിക്കൽ ഷോ എന്നിവ ഫെസ്റ്റ് കൂടുതൽ ആകർഷകമായി. ഇന്ന് രാത്രി 7.30ന് തൊടുപുഴ ലോഗോ ബീറ്റ്സിന്റെ ഗാനമേള, 13ന് രാത്രി 7.30ന് മഹാമുദ്ര അവതരിപ്പിക്കുന്ന ഡാൻസ്, സമാപന ദിനമായ 14ന് രാത്രി 7.30ന് കാലിക്കറ്റ് മ്യൂസിക് ബാൻഡ് ഒരുക്കുന്ന ഗാനമേള എന്നിവയാണ് പരിപാടികളെന്ന് സംഘാടകർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]