മലയാളികളിൽ ഏറ്റവും സമ്പന്നൻ എന്ന പട്ടം സ്വന്തമാക്കി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്. ഫോബ്സിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 6.7 ബില്യൻ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് അദ്ദേഹത്തിന്റെ നേട്ടം.
പട്ടികയിൽ 563-ാം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലിയാണ് 5.4 ബില്യനുമായി (47,500 കോടി രൂപ) രണ്ടാംസ്ഥാനത്ത്; റാങ്ക് 743.
പട്ടികയിലെ മറ്റ് മലയാളികൾ
(തുക ഡോളറിൽ. ബ്രായ്ക്കറ്റിൽ റാങ്ക്)
∙ ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി : 4.0 ബില്യൻ (998)
∙ ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള : 3.9 ബില്യൻ (1015)
∙ കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്.
കല്യാണരാമൻ : 3.6 ബില്യൻ (1102)
∙ ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ : 3.5 ബില്യൻ (1165)
∙ കെയ്ൻസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണൻ : 3.0 ബില്യൻ (1322)
∙ മുത്തൂറ്റ് ഫിനാൻസ് പ്രമോട്ടർമാരായ സാറാ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് : 2.5 ബില്യൻ വീതം (1574)
∙ ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഷംസീർ വയലിൽ : 1.9 ബില്യൻ (2006)
∙ ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി.
ഷിബുലാൽ : 1.9 ബില്യൻ (2028)
∙ വി-ഗാർഡ് ഇൻഡസ്ട്രീസ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി : 1.4 ബില്യൻ (2552)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]