കൽപറ്റ ∙ കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ‘കൃഷി സമൃദ്ധിയിൽ എന്റെ കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സംസ്ഥാനതല ഡിജിറ്റൽ ഫാം ഫൊട്ടോഗ്രഫി മത്സരത്തിൽ വയനാടിന് ഇരട്ട നേട്ടം.
വയനാട് മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ ധനേഷ് അശോകന് ഒന്നാം സ്ഥാനവും കേരള കൗമുദി ഫോട്ടോഗ്രാഫർ അനന്തു ആരിഫയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. 529 എൻട്രികളിൽ നിന്ന് 1,110 ഫോട്ടോകളാണ് മത്സരത്തിലുണ്ടായത്.
ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ് സമ്മാനതുക. മൂന്നാം സ്ഥാനം മലപ്പുറം സ്വദേശി അഷറഫിന് ലഭിച്ചു.
വയനാടിന്റെ ഹൃദയഭൂമിയായ പുത്തൂർവയലിലെ പാടശേഖരത്തിൽ നിന്ന് ധനേഷ് പകർത്തിയ ചിത്രത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കാറ്റിന്റെ താളത്തിനൊത്ത് തലയാട്ടി നിൽക്കുന്ന നെൽച്ചെടികൾക്കിടയിൽ ഞാറു നടുന്നതിനായി ഒരു ഗോത്രപെൺകുട്ടി ഓടിയെത്തുന്ന ചിത്രമാണിത്. വയനാടിന്റെ തനത് കാർഷിക സംസ്കൃതിയുടെ പ്രതീകമായ തൊണ്ടി നെല്ലാണ് ഈ പെൺകുട്ടി നടുന്നത്.
ഒരു കാലത്ത് വയനാടൻ വയലുകളിൽ സമൃദ്ധമായി വിളഞ്ഞിരുന്ന തൊണ്ടി, ഇന്ന് അന്യംനിന്നുപോകുന്ന നാടൻ നെല്ലിനങ്ങളിൽ ഒന്നാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]