ന്യൂഡൽഹി ∙ ജിഎസ്ടി നിരക്കിലെ പുതിയ മാറ്റത്തെ തുടർന്ന് വില കുറവ് പ്രഖ്യാപിച്ച് ഇരുചക്രവാഹന നിർമാതാക്കളും. റോയൽ എൻഫീൽഡ്, ജാവ യെസ്ഡി, യമഹ, ഹീറോ മോട്ടോകോർപ് എന്നിവയാണ് ഇന്നലെ വിലക്കുറവു പ്രഖ്യാപിച്ചത്.
ജെഎൽആർ, ജീപ്പ്, ഫോക്സ്വാഗൻ എന്നീ കാർ നിർമാതാക്കളും വിലയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 22 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.
ഇന്നലെ വിവിധ കമ്പനികൾ പ്രഖ്യാപിച്ച ഇളവ് ഇങ്ങനെ; കുറവു വരുന്ന തുക ബ്രാക്കറ്റിൽ ഇരുചക്രവാഹനങ്ങൾ
∙ റോയൽ എൻഫീൽഡ്: ഹണ്ടർ350 (22,000), ബുള്ളറ്റ് 350(22,000), ക്ലാസിക് 350(22,000), മീറ്റിയോർ 350(22,000)
∙ ജാവ യെസ്ഡി: ജാവ 42 (13,511), ജാവ 42 ബോബർ(16,367), ജാവ 42 എഫ്ജെ(16,417), ജാവ 350(15,543), പെറക്(16,930), യെസ്ഡി റോഡ്സ്റ്റർ(16,404), അഡ്വഞ്ചർ(16,789), സ്ക്രാംബ്ലർ (16,555)
∙ യമഹ: ആർ15 (17,581), എംടി15 (14,964), എഫ്സി എസ് (12,031), എഫ്സി എക്സ്(12,430), റേ സെഡ്ആർ(7756), ഫസീനോ (8509)
∙ ഹീറോ: ഡെസ്റ്റിനി 124 (7197), ഗ്ലാമർ എക്സ് (7813), കരിഷ്മ 210 (15,743), പാഷൻ പ്ലസ്(6500), പ്ലഷർ പ്ലസ്(6417), സ്പ്ലെൻഡർ പ്ലസ്(6820), സൂം 125(7291), എക്സ് പ്ലസ് 210(14,516), എക്സ്ട്രീം 210 (15,516)
കാറുകൾ
∙ ജെഎൽആർ: റേഞ്ച് റോവർ (4.6 ലക്ഷം മുതൽ 30.4 ലക്ഷം രൂപ വരെ), ഡിഫൻഡർ (7 ലക്ഷം മുതൽ 18.6 ലക്ഷം രൂപ വരെ), ഡിസ്കവറി (4.5 ലക്ഷം മുതൽ 9.9 ലക്ഷം രൂപ വരെ)
∙ ഹോണ്ട: അമേസ് സെക്കൻഡ് ജനറേഷൻ (72,800), അമേസ് തേഡ് ജനറേഷൻ (95,500), എലിവേറ്റ് (58,400), സിറ്റി (57,500)
∙ ജീപ്പ്: കോംപസ് (2.16 ലക്ഷം വരെ), മെറിഡിയൻ (2.47 ലക്ഷം വരെ), റാങ്ക്ളർ (4.84 ലക്ഷം വരെ)
∙ ഫോക്സ്വാഗൻ: വെർട്ടെസ് (66,900), ടൈഗൂൺ(68,400)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]