കോട്ടയം ∙ കേര (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ) പദ്ധതി ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ റജിസ്റ്റർ ചെയ്തതു 300 റബർ കർഷകർ. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിച്ച്, അത്യുൽപാദന ശേഷിയുള്ള റബറിനങ്ങളുടെ കൃഷി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടു ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ ഇതുവരെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം, കൊച്ചി, കണ്ണൂർ ജില്ലകളിലായി ആയിരത്തോളം കർഷകർ പരിശീലനം നേടിയിട്ടുണ്ട്.
എന്നാൽ ഉദ്യോഗസ്ഥരുടെ കുറവും സ്റ്റാഫ് പാറ്റേൺ നിശ്ചയിക്കാത്തതും പദ്ധതി നടത്തിപ്പിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
അപേക്ഷകളുടെ വെരിഫിക്കേഷന് ഉൾപ്പെടെ താമസം നേരിടുന്നതും ആശങ്കയാണ്. റബർ, ഏലം കർഷകർക്കായാണു കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്.
പ്രതിവർഷം 8200 ഹെക്ടറിൽ റബറിന്റെ ആവർത്തനക്കൃഷി വ്യാപിപ്പിക്കുകയാണു പദ്ധതി ലക്ഷ്യം.
കെൽട്രോൺ ആണു റജിസ്ട്രേഷൻ പോർട്ടൽ തയാറാക്കിയത്. അത്യുൽപാദന ശേഷിയുള്ളതും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതുമായ റബർത്തൈകൾ ശാസ്ത്രീയമായി കൃഷി ചെയ്യാനാണു കർഷകർക്കു പരിശീലനം നൽകുന്നത്.
ഹെക്ടറിന് 75,000 രൂപയാണു കർഷകർക്കു സബ്സിഡി ലഭിക്കുക.
2 ഹെക്ടർ വരെ കൃഷി ചെയ്യുന്നവരെയാണു പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. 55,000 രൂപയാണ് ആദ്യ ഗഡുവായി നൽകുക.
തൈ നട്ട് നന്നായി പരിപാലിക്കുന്നു എന്നുറപ്പാക്കി വീണ്ടും 20,000 രൂപ കൂടി നൽകും. ഏലത്തിന് 2 ഹെക്ടറിന് ഒരു ലക്ഷം രൂപയാണു സഹായം.
കൃഷി വകുപ്പ്, വ്യവസായ വകുപ്പിന്റെ പ്ലാന്റേഷൻ വിഭാഗം, റബർ ബോർഡ്, സ്പൈസസ് ബോർഡ് എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
റജിസ്ട്രേഷന്: www.keraplantation.kerala.gov.in/public/index.php/launch
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]