കടയ്ക്കൽ∙ 27 ടീമുകൾ പങ്കെടുത്ത വടംവലി മാമാങ്കം ചല്ലിമുക്കിന് ആവേശമായി. നാട്ടിലെ ജനങ്ങളുടെ ഒത്തൊരുമയിൽ ഓണാഘോഷവും വടം വലി മാമാങ്കവും ഉത്സവമാക്കി മാറ്റുകയായിരുന്നു പൗരാവലി.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നെത്തിയ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. കാസർകോട് കെസാമ്പി ഒന്നാം സ്ഥാനവും 55555 രൂപയും എവർറോളിങ് ട്രോഫിയും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം (33333രൂപ) കാസർകോട് ജിംഖാനയും മൂന്നാം സ്ഥാനം (22222 രൂപ) കൂത്തുപ്പറമ്പ് ടൗൺ ടീമും നാലാം സ്ഥാനം (11111രൂപ) കിളിമാന്നൂർ ന്യൂടീമും നേടി.
മറ്റ് വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. ചല്ലിമുക്ക് ജംക്ഷനിൽ തയാറാക്കിയ ഗ്രൗണ്ടിൽ ആയിരുന്നു മത്സരം. റൂറൽ പൊലീസ് എഎസ്പി എ.ആർ.ഷാനിഹാൻ ഉദ്ഘാടനം ചെയ്തു.
പൗരാവലി ചെയർമാൻ സജീവ് ചല്ലിമുക്ക് അധ്യക്ഷത വഹിച്ചു. ചിതറ എസ്എച്ച്ഒ അജുകുമാർ പങ്കെടുത്തു.
എല്ലാം പൗരാവലിയുടെ നിയന്ത്രണത്തിലായിരുന്നു. മത്സരം നിയന്ത്രിച്ചത് വടം വലി അസോസിയേഷനാണ്.
ചല്ലിമുക്ക് ജംക്ഷനിൽ റോഡിലാണ് ഗ്രൗണ്ട് തയാറാക്കിയിരുന്നത്. പൗരാവലി ഭാരവാഹികളായ രഞ്ജു വി.രാജു, സജീവ് ചല്ലിമുക്ക്, വിനോദ് ചല്ലിമുക്ക്, സുനിൽ ചെക്കിട്ടപച്ചയിൽ, അജാസ്ഖാൻ, വിപിൻ പാലാഴി, അഖിൽ ചല്ലിമുക്ക്, അരുൺ മുരളി എന്നിവർ നേതൃത്വം നൽകി. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് എത്തിയവരുടെ സാന്നിധ്യത്തിലായിരുന്നു മത്സരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]