ജോലി സ്ഥലത്ത് നിന്നുണ്ടാകുന്ന മോശം അനുഭവങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും ഒക്കെ ആളുകൾ തുറന്ന് പറയാറുണ്ട് ഇന്ന്. അതുപോലെ, ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
ഒരു ഷോയ്ക്കിടെയാണ് കാണിയായ യുവതി തനിക്കുണ്ടായ അനുഭവം പറഞ്ഞത്. ഇത് ചിരിയിൽ അവസാനിച്ചെങ്കിലും വീഡിയോ വൈറലായി മാറിയതോടെ ടോക്സിക്കായിട്ടുള്ള ജോലി സ്ഥലങ്ങളെ കുറിച്ചുള്ള ചർച്ചകൾ കൂടി ഉയരാൻ കാരണമായി.
തന്റെ മുഖത്തേക്ക് പഴയ ബോസ് കംപ്യൂട്ടറിന്റെ മൗസ് വലിച്ചെറിഞ്ഞു എന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. Tech Roast Show -യിലാണ് യുവതി തന്റെ അനുഭവം പറഞ്ഞത്.
ഇൻസ്റ്റഗ്രാമിലാണ് അടുത്തിടെ വീഡിയോ പോസ്റ്റ് ചെയ്തത്. ബെംഗളൂരുവിൽ നിന്നുള്ള പ്രോഡക്റ്റ് ഡിസൈനറായ യുവതി ടെക് റോസ്റ്റ് ഷോയുടെ കാണികളിൽ ഒരാളായിരുന്നു.
ജോലിയിലെ ഏറ്റവും മോശം അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് യുവതി ഇത് പറഞ്ഞത്. View this post on Instagram A post shared by Socially Inept (@techroastshow) യുവതിയുടെ ആ കമ്പനിയിലെ ജോലിയുടെ അവസാനത്തെ ദിവസം മാനേജർ ഒരു ജോലി ഏൽപ്പിച്ചു.
എന്നാൽ, അത് മനസിലാകാതെ താൻ ചെയ്തത് മറ്റൊരു ജോലിയാണ്. ഇത് മനസിലായപ്പോൾ മാനേജർക്ക് ദേഷ്യം വന്നു.
മാനേജർ തന്നെ ഡെൽ മൗസ് വച്ച് എറിഞ്ഞു എന്നാണ് യുവതി പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ മുംബൈയിൽ ജോലി ചെയ്യുമ്പോഴാണ് ഈ അനുഭവം തനിക്കുണ്ടായത് എന്നും യുവതി പറഞ്ഞു.
എന്തായാലും, വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ വൈറലായി മാറി. നിരവധിപ്പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകൾ നൽകിയിട്ടുണ്ടെങ്കിലും തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ചും ചർച്ചകൾ ഉയർന്നു.
ഇത്രയധികം മോശപ്പെട്ട തൊഴിൽ സാഹചര്യങ്ങളുണ്ട് എന്നും പലരും സമ്മതിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]