ഇന്ന്
∙ ചിലയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.
വൈദ്യുതി മുടക്കം
മീനടം ∙ മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാരകത്തോട്, ഞണ്ടുകുളം പാലം വട്ടോലി ട്രാൻസ്ഫോമറുകളിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അയ്മനം ∙ തിരുവാറ്റ, വാരിശ്ശേരി, പുതുക്കാട്, വടൂർപീടിക ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ കോട്ടമുറി, ഹിറാ നഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ ഇടനാട്ടുപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും ഉദയ, മീശമുക്ക്, മഴുവഞ്ചേരി, കൂനന്താനം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മീനടം ∙ നാരകത്തോട്, ഞണ്ടുകുളം പാലം, വട്ടോലിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. അയർക്കുന്നം ∙ നരിവേലിപ്പള്ളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ കാലായിപ്പടി, കോളജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ കാട്ടാംകുന്ന്, പാറമട, പൊന്നപ്പൻ സിറ്റി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഗതാഗത നിയന്ത്രണം
കാഞ്ഞിരപ്പള്ളി ∙ ദേശീയപാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം കലുങ്ക് നവീകരണം നടത്തുന്നതിനാൽ ഇന്നു മുതൽ പണി പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് ഒറ്റവരി ഗതാഗതം മാത്രമേ സാധ്യമാകൂ എന്ന് ദേശീയപാത വിഭാഗം അധികൃതർ അറിയിച്ചു.
സ്പെഷൽ ടീച്ചർ വോക് ഇൻ ഇന്റർവ്യൂ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്പെഷൽ ടീച്ചർ തസ്തികയിലെ 2 താൽക്കാലിക ഒഴിവുകളിൽ (മുസ്ലിം-1 എൻസിഎ, എൽസി/എഐ-1 എൻസിഎ) നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 25ന് വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും.
പ്രായപരിധി: 50. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഗെസ്റ്റ് അധ്യാപക ഒഴിവ്
ളാക്കാട്ടൂർ ∙ ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സംഗീതം -യുപി, എച്ച്എസ് എന്നീ തസ്തികകളിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്.
ഉദ്യോഗാർഥികൾ 17ന് മുൻപ് അപേക്ഷകൾ മാനേജരുടെ ഓഫിസിൽ എത്തിക്കണം. ഫോൺ: 9447727087.
ഡിപ്ലോമ: സീറ്റൊഴിവ്
കോട്ടയം ∙ കെൽട്രോണിന്റെ നോളജ് സെന്ററിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രൊസസിങ് ആൻഡ് ഡേറ്റ എൻട്രി, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോൺ: 9605404811. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]