കഠ്മണ്ഡു∙
തുടർന്ന് പ്രധാനമന്ത്രി രാജിവയ്ക്കുകയും സൈന്യം നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്ത നേപ്പാളിൽ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്കു സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകിയെ പിന്തുണച്ചു കഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ. 5000ലേറെ യുവാക്കൾ പങ്കെടുത്ത ഓൺലൈൻ യോഗത്തിലാണ് ഇടക്കാല പ്രധാനമന്ത്രിക്കായുള്ള നിർദേശങ്ങൾ ഉയർന്നത്.
സുശീല കാർകിക്ക് പിന്തുണ പ്രഖ്യാപിച്ച ബാലേന്ദ്ര ഷാ, എത്രയും വേഗം ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് രാംചന്ദ്ര പൗഡേലിനോട് ആവശ്യപ്പെട്ടു.
ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരുകളിലൊന്നാണ് യുവാക്കൾക്കിടയിൽ ഏറെ സ്വാധീനമുള്ള ബാലേന്ദ്ര ഷായുടേത്.
എന്നാൽ, ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിലൂടെ താൻ സുശീല കാർകിയെ പിന്തുണയ്ക്കുന്നതായി ഷാ പ്രഖ്യാപിക്കുകയായിരുന്നു. ‘‘ഇടക്കാല സർക്കാറിനെ മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകി നയിക്കണമെന്ന നിങ്ങളുടെ നിർദേശത്തെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു.
ചരിത്രത്തിൽ ഇതുവരെയില്ലാത്ത സാഹചര്യത്തിലൂടെയാണു നേപ്പാൾ കടന്നുപോകുന്നത്. സുവർണഭാവിയിലേക്കുള്ള കാൽവയ്പ്പാണ് നിങ്ങൾ നടത്തിയത്.
ഇനി വരുന്ന ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് നടപ്പാക്കും.
രാജ്യത്തിന് പുതിയ ജനവിധി സമ്മാനിക്കുകയെന്നതാണ് ഇടക്കാല സർക്കാരിന്റെ ചുമതല. നിങ്ങളുടെ ചിന്തകളും അഭിനിവേശവും രാജ്യത്തിന് എന്നും ആവശ്യമുള്ളതാണ് എന്നാണ് എന്റെ സുഹൃത്തുക്കളോടു പറയാനുള്ളത്.
അതിനായി തിരഞ്ഞെടുപ്പ് നടക്കും, തിരക്ക് കൂട്ടേണ്ടതില്ല. പ്രസിഡന്റ് പാർലമെന്റ് പിരിച്ചുവിട്ട് താൽക്കാലിക സർക്കാരിനു ചുമതല കൈമാറണം’’ –ബാലേന്ദ്ര ഷാ സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു.
നേപ്പാളിൽ ദിവസങ്ങളായി തുടർന്ന കലാപാന്തരീക്ഷത്തിൽ മാറ്റം വന്നെന്നാണ് റിപ്പോർട്ട്.
സംഘർഷത്തെ തുടർന്ന് അടച്ച കഠ്മണ്ഡുവിലെ ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ഇന്നലെ തുറന്നു. കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്റർനെറ്റ് നിരോധനം നിലവിലില്ല.
അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനുമെതിരെ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിലും തുടർന്നുള്ള പൊലീസ് നടപടിയിലും 30 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]