പാലോട്∙ പൊൻമുടി, ബ്രൈമൂർ മലയടിവാരത്തുണ്ടായ കനത്ത മഴയെ തുടർന്ന് മങ്കയം ആറ്റിലും വെങ്കിട്ടയിലേക്ക് പോകുന്ന തോട്ടിലും കലക്ക വെള്ളത്തോടെ ജലനിരപ്പ് ഉയർന്നതും ചെറു തോടുകൾ കരകവിഞ്ഞതും നാട്ടുകാരിൽ ആശങ്ക പരത്തി. മങ്കയം, ഇടിഞ്ഞാർ മേഖലയിൽ ചെറിയ തോതിലായിരുന്നു മഴ.
എന്നിട്ടും നദിയിൽ വെള്ളം കലങ്ങി വന്നതാണ് മലയിടിച്ചിലോ മറ്റോ ഉണ്ടായതായി സംശയം ഉണ്ടായത്. എന്നാൽ ബ്രൈമൂർ മലനിരകളിൽ ഉച്ചയോടെ ഉണ്ടായ കനത്ത മഴ രണ്ടു മണിക്കൂറോളം ശക്തമായിരുന്നു.
തുടർന്നാണ് താഴ്ന്ന പ്രദേശമായ മങ്കയത്ത് ജലനിരപ്പ് ഉയർന്നത്.
മാത്രമല്ല ബ്രൈമൂർ തോട്ടം മേഖലയിൽ റബർ മരങ്ങൾ മുറിച്ചു മാറ്റുന്ന ജോലി നടക്കുന്നതിനാൽ അവിടെ നിന്നുള്ള മണ്ണൊലിപ്പ് ഉണ്ടായതാണ് കലക്ക വെള്ളത്തിന് കാരണമായതെന്നാണ് പറയുന്നത്. രാത്രി കനത്ത മഴ ഉണ്ടായാൽ വീടുകളിലേക്കും കൃഷിയിടത്തിലേക്കും വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]