ഇൻസ്ട്രക്ടർ നിയമനം
കൂത്തുപറമ്പ് ഗവ ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് 15ന് രാവിലെ 11ന് അഭിമുഖം.
0490 – 2364535
തപാൽ അദാലത്ത് 26ന്
കണ്ണൂർ പോസ്റ്റൽ ഡിവിഷനിലെ തപാൽ അദാലത്ത് 26ന് വൈകിട്ട് 3ന് പയ്യാമ്പലം പോസ്റ്റൽ സൂപ്രണ്ട് ഓഫിസിൽ നടക്കും. പരാതികൾ 22ന് അകം സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ -670001 എന്ന വിലാസത്തിൽ ലഭിക്കണം.
ഐടിഐ കോഴ്സ്
കണ്ണൂർ ഗവ.
ഐടിഐയിൽ നടത്തുന്ന സർട്ടിഫിക്കേഷൻ ഇൻ സൈബർ സെക്യൂരിറ്റി, ഡിപ്ലോമ ഇൻ പ്രഫഷനൽ അക്കൗണ്ടിങ്, ടാലി, ജിഎസ്ടി ഫയലിങ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സിസിടിവി ടെക്നോളജി ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 97454 79354
വനിതാ കമ്മിഷൻ അദാലത്ത് 19ന്
സംസ്ഥാന വനിതാ കമ്മിഷൻ മെഗാ അദാലത്ത് 19 ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
ബിടെക് അഡ്മിഷൻ നാളെ
കണ്ണൂർ ഗവ.എൻജിനീയറിങ് കോളജിൽ 2025-26 അധ്യയന വർഷത്തെ ബിടെക് കോഴ്സുകളിൽ 12ന് സ്പോട് അഡ്മിഷൻ നടക്കും. www.gcek.ac.in.
പശുവളർത്തൽ പരിശീലനം
∙ കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 17നും 18നും രാവിലെ 10.15 മുതൽ വൈകിട്ട് 5 വരെ വ്യാവസായികാടിസ്ഥാനത്തിൽ പശു വളർത്തലിൽ പരിശീലനം നൽകുന്നു.
0497 2763473.
ജോബ് ഫെയർ 13ന്
വിജ്ഞാന കേരളം കണ്ണൂർ 13ന് രാവിലെ 9 മുതൽ തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ജോബ് ഫെയർ സംഘടിപ്പിക്കും. 81292 95945.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]