തിരുവല്ല ∙ കുടുംബശ്രീ ഭക്ഷ്യമേള തിരുവല്ല കാർണിവലിൽ ശ്രദ്ധേയമാകുന്നു. പലഹാര വിഭവത്തിൽ ചട്ടിപ്പത്തിരി, അതിശയപ്പത്തിരി, ഉന്നക്കായ, പഴം നിറച്ചത്, ചിക്കൻമടക്ക്, കൂന്തൽ നിറച്ചത്, സ്പ്രിങ് റോൾ, കുഞ്ഞിത്തലയന, ചെമ്മീൻപ്പന്തൽ എന്നിവ കൂടാതെ ചപ്പാത്തിപ്പത്തിരി, കരിംജീരകക്കോഴി, ചിക്കൻ പൊട്ടിത്തെറിച്ചത്, പുതിയാപ്പിളച്ചിക്കൻ, പഴംപൊരിയും ബീഫും, ബൺ പൊറോട്ട, ബീഫ് അലാകുല, ചെമ്മീൻ വടിവേലു എന്നിവയും കാർണിവൽ ഫുഡ് ഫെസ്റ്റിലുണ്ട്.
14 വരെ ഉച്ചയ്ക്ക് 3 മുതൽ രാത്രി 10.30 വരെയാണ് പ്രവേശനസമയം. കലാസന്ധ്യയും സെമിനാറുകളും മത്സരങ്ങളും കാർണിവലിന് മിഴിവേകുന്നു.
ദിവസേന സന്ദർശകർക്ക് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ബംബർ സമ്മാനങ്ങളും കാർണിവൽ ആവേശം ഉണർത്തുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]