മൂന്നാർ ∙ ജീവനു വേണ്ടി തന്റെ കൈകളിൽ കിടന്ന് യാചിച്ച അമൃതവല്ലിയുടെ (50) മുഖമാണ് ഇടമലക്കുടിയിലെ ഡോ.സഖിൽ രവീന്ദ്രന്റെ ഉള്ളിൽ. അസൗകര്യങ്ങൾ മൂലം ആശുപത്രിയിലെത്തിക്കാനാകാത്തതിനാൽ അമൃതവല്ലി മരിക്കുന്നത് വെറുതേ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
തന്റെ 10 വർഷത്തെ ആതുരസേവനത്തിനിടെ ഇത്രയും മാനസിക സംഘർഷം അനുഭവിച്ച സമയമില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ 27ന് ഷെഡ്ഡുകുടി സ്വദേശിയായ അമൃതവല്ലിയുടെ മരണത്തെ തുടർന്ന് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ അദ്ദേഹത്തിനു കഴിയുന്നില്ല.
ഓഗസ്റ്റ് 27ന് രാവിലെ 8.20നാണ് ആസ്മ രോഗിയായ അമൃതവല്ലി ഇടമലക്കുടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മരിച്ചത്.
20 വർഷമായി ആസ്മ രോഗിയായ ഇവർ 25ന് രാവിലെ ചികിത്സ തേടി ഡോക്ടറുടെ സമീപം എത്തിയിരുന്നു. അടിമാലിയിലോ കോട്ടയത്തോ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിൽ പോകാൻ ഡോക്ടർ നിർദേശിച്ചു.
പക്ഷേ വാഹനസൗകര്യം ലഭ്യമല്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് പോയില്ല.
27ന് രാവിലെ വീണ്ടും രോഗം കൂടിയതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കഴിഞ്ഞ 3 വർഷമായി ഇടമലക്കുടിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറാണ് ആലുവ അമ്പാട്ടുകാവ് സ്വദേശിയായ ഡോ.സഖിൽ രവീന്ദ്രൻ. സംഭവത്തെ തുടർന്ന് ഇടമലക്കുടിയിൽ നിന്ന് സ്ഥലംമാറ്റം വാങ്ങി പോകുന്നത് ഉൾപ്പെടെ ആലോചിച്ചതായി അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]