ഹരിപ്പാട് ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമർദനത്തിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹരിപ്പാട് പൊലീസ് സ്റ്റേഷന് മുൻപിൽ ജനകീയ പ്രതിഷേധ സദസ്സ് നടത്തി. കെപിസിസി നിർവാഹക സമിതി അംഗം എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ്, കാട്ടിൽ സത്താർ, കെ.ആർ.രാജൻ, അബ്ദുൽ റഷീദ്, പത്മനാഭകുറുപ്പ്, കെ.എസ്.ഹരികൃഷ്ണൻ, വി.കെ.നാഥൻ, കെ.കെ.രാമകൃഷ്ണൻ, എം.സജീവ്, സ്റ്റീഫൻ, കെ.എം.രാജു എന്നിവർ പ്രസംഗിച്ചു.
കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ ക്രൂരമായി പൊലീസ് മർദിച്ചതിനെതിരെ വീയപുരം, ചെറുതന മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീയപുരം പൊലീസ് സ്റ്റേഷന് സമീപം പ്രതിഷേധ സദസ്സ് നടത്തി.
ഡിസിസി വൈസ് പ്രസിഡന്റ് എസ്. ദീപു ഉദ്ഘാടനം ചെയ്തു.
വീയപുരം മണ്ഡലം പ്രസിഡന്റ് കെ.വി.ചാക്കോ അധ്യക്ഷത വഹിച്ചു. ചെറുതന മണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, സജീവ്, കെ.ബി.രഘു, എബി മാത്യു, ജോസഫ് ഏബ്രഹാം,ബി.ശിവപ്രസാദ്, ഗീതാ ബാബു, രഘുവരൻ, ഗോപാലകൃഷ്ണൻ, ഏബ്രഹാം സക്കറിയ, മാത്യൂസ് കൂടാരത്തിൽ, പ്രസാദ് ഇലയിക്കൽ, ജോസ്, ഷാജൻ, രഞ്ജിനി, ലില്ലിക്കുട്ടി ജയകൃഷ്ണൻ, പ്രീജിത് തുടങ്ങിയവർ പ്രസംഗിച്ചു.
കരീലക്കുളങ്ങര∙ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ അകാരണമായിമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ചിങ്ങോലി,ചേപ്പാട്, പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് കെപിസിസി സെക്രട്ടറി എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി വി.ഷുക്കൂർ അധ്യക്ഷത വഹിച്ചു.
എം.എ.കലാം, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ശ്രീജിത്ത് പത്തിയൂർ, എം.കെ മണികുമാർ, എം.കെ.ശ്രീനിവാസൻ, രഞ്ജിത്ത് ചിങ്ങോലി, എച്ച്.നിയാസ്, ജേക്കബ് തറയിൽ, അനന്തനാരായണൻ, സുധാകരൻ ചിങ്ങോലി, പി.സുകുമാരൻ, മണിലേഖ, പത്മശ്രീ ശിവദാസൻ, അഖിൽ കൃഷ്ണൻ, ശശിധരൻ തുണ്ടുതറയിൽ, മിനി ശ്രീജേഷ്, അജീർ മുഹമ്മദ്, കൃഷ്ണ പ്രസാദ്, ബിനുരാജ്, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ടല്ലൂർ∙കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചു വിടണം എന്ന് ആവശ്യപ്പെട്ട് കായംകുളം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കനകക്കുന്ന് പൊലീസ് സ്റ്റേഷന് സമീപം നടത്തിയ പ്രതിഷേധ സദസ്സ് കെപിസിസി സെക്രട്ടറി ഇ.സമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദ്ദീൻ അധ്യക്ഷനായി.
ഡിസിസി വൈസ് പ്രസിഡന്റ് വേലഞ്ചിറ സുകുമാരൻ, എൻ. രാജഗോപാൽ, എ.പി ഷാജഹാൻ, അലക്സ്മാത്യു, രാജൻ ചെങ്കിളിൽ, ജോൺ കെ മാത്യു, മഹാദേവൻ വാഴശ്ശേരിൽ, തയ്യിൽ പ്രസന്നകുമാരി ,കടയിൽ രാജൻ ,കെ രാജേന്ദ്ര കുമാർ, ബിജു ഈരിയ്ക്കൽ, ഷുക്കൂർ വഴിച്ചേരി, രാജീവ് വല്യത്ത് ,വി.കെ.
വിശ്വനാഥൻ, സുരേഷ് കാട്ടുവള്ളി, ആർ.മുരളീധരൻ പിള്ള, ഹരികുമാർ അടുകാട്ട്, ഫൈസൽ കണ്ടല്ലൂർ, യു.സുനിൽകുമാർ, പ്രശാന്ത് എരുവ, ആർ. രാജഗോപാൽ, ചിറ്റക്കാട്ട് രവീന്ദ്രൻ, എം.ആർ.
സലീം ഷാ, അസീം നാസർ, കെ.കെ.നൗഷാദ് ,എൻ.പ്രഹ്ലാദൻ ,രാജകുമാരി, ഭാസി കാനാമുറി,രാജശേഖരൻ പിള്ള,ബിജു പത്തിയൂർ, സി.പി. തോമസ് ,അജിമോൻ കണ്ടല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
തൃക്കുന്നപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നന്റെ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷംസുദ്ദീൻ കായിപ്പുറം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, കെ.എ.ലത്തീഫ്, എം.ബി.
സജി, ജേക്കബ് തമ്പാൻ, ആർ. നൻമജൻ, സജീവൻ, പി.എൻ.
രഘുനാഥൻ, സുരേഷ് രാമകൃഷ്ണൻ, രാജേഷ് കുട്ടൻ, കാശിനാഥൻ, മുഹമ്മദ് അസ്ലാം, സോൾ സി തൃക്കുന്നപ്പുഴ, സുധിലാൽ, പി.കെ.രാജേന്ദ്രൻ, ജി.സുരേഷ്, തുടങ്ങിയവർ പ്രസംഗിച്ചു.
കായംകുളം∙ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ജനകീയ പ്രതിഷേധ സദസ്സും കെ പി സിസി സെക്രട്ടറി എൻ.രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു.ഡിസിസി ഭാരവാഹികളായ എം.വിജയമോഹൻ, അരിതാബാബു, എം.എ.കെ.ആസാദ്, ബിധു രാഘവൻ, തണ്ടളത്ത് മുരളി, ചന്ദ്രിക തങ്കപ്പൻ, വൈ.ഹാരിസ്, വിശാഖ് പത്തിയൂർ, കെ.എം.ഷരീഫ്, അഫ്സൽ പ്ലാമൂട്ടിൽ, അൻസാരി കോയിക്കലെത്ത്, ബിജു നസറുള്ള, ശോഭ സുരേന്ദ്രൻ, കെ.നാസർ, പ്രകാശ് ഡി.പിള്ള, കെ.പദ്മകുമാർ, ബിജു ഡേവിഡ്, സുശീല വിശ്വംഭരൻ, കെ.ആർ.രാഹുലൻ, ഇബിനു, പി.ജെ.
അൻസാരി, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]