കാഞ്ഞങ്ങാട് ∙ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവിനെത്തുടർന്നു നിർത്തിയ കിടത്തിച്ചികിത്സ പുനരാരംഭിച്ചു. പ്രസവ ചികിത്സ അടക്കം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
അത്യാഹിത വിഭാഗത്തിൽ രാത്രി കാലത്ത് ഡോക്ടറുടെ സേവനവും ലഭ്യമായി തുടങ്ങി. ഡോക്ടർമാർ സ്ഥലം മാറി പോയതിനെ തുടർന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കിടത്തിച്ചികിത്സ അടക്കം നിലച്ചത്.
മാസങ്ങളോളം അത്യാഹിത വിഭാഗത്തിൽ രാത്രികാല സേവനവും മുടങ്ങിയിരുന്നു.
3 ഡോക്ടർമാരാണ് സ്ഥലം മാറ്റത്തെ തുടർന്നു പോയത്. ഇതിന് പകരം 3 ഡോക്ടർമാർ കഴിഞ്ഞ ദിവസം ചാർജ് എടുത്തതോടെയാണ് ആശുപത്രിയുടെ പ്രവർത്തനം പഴയ രീതിയിലായത്.
ഇതോടെ 24 മണിക്കൂറും സേവനം നൽകുന്നതിന് ആശുപത്രി സജ്ജമായി.
താൽക്കാലിക നിയമനം വഴിയാണ് 3 ഡോക്ടർമാരും ചാർജ് എടുത്തത്. പെട്ടെന്ന് സ്ഥലംമാറ്റം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ഉന്നത പഠനത്തിന് ആരെങ്കിലും പോയാൽ വീണ്ടും ആശുപത്രി പ്രവർത്തനം തടസ്സപ്പെടും. പുതിയതായി വന്ന 3 ഡോക്ടർമാർക്ക് പുറമേ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ എന്നിവരുടെ സേവനം പഴയപോലെ തുടരും.
ജില്ലാ ആശുപത്രിയിലും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും മാറി മാറിയാണ് ഇവരുടെ സേവനം ലഭിക്കുന്നത്.
അതേസമയം, സ്ഥിരം ഡോക്ടർമാരുടെ തസ്തിക അനുവദിക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സൂപ്രണ്ട്, 8 സ്റ്റാഫ് നഴ്സ്, 2 ഫാർമസിസ്റ്റ്, ഒരു ക്ലാർക്ക്, ഒരു ഓഫിസ് അറ്റൻഡർ ഇത്ര പേർ ഒഴികെ ബാക്കി ആശുപത്രിയിൽ ജോലി ചെയ്യുന്നവരെല്ലാം ജോലി ക്രമീകരണത്തിന്റെ ഭാഗമായി വന്നവരാണ്.
സ്ഥിരം ജീവനക്കാർക്ക് ഇല്ലാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
ഡോക്ടർമാരുടെ കുറവാണ് പ്രസവ ചികിത്സയെയും ബാധിക്കുന്നത്. സ്ഥിരം അനസ്തെറ്റിസ്റ്റ് ഇല്ലാത്തതും തിരിച്ചടിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]