വടശേരിക്കര ∙ ടൗണിൽ മാത്രം 4 മണിക്കൂറിനുള്ളിൽ പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്പെടുത്തത് 53 തെരുവുനായ്ക്കൾക്ക്. വടശേരിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നത്.
ഇന്നലെ രാവിലെ 8 മുതലാണ് കൊല്ലം കുണ്ടറ സ്വദേശി ലിബിൻ ലോറൻസിന്റെ നേതൃത്വത്തിൽ നായ്ക്കളെ പിടികൂടി കുത്തിവയ്പിനു വിധേയമാക്കിയത്.
പരിശീലകരായ വെളിയം സ്വദേശി ചന്തു ചന്ദ്രൻ, നെടുമൺകാവ് സ്വദേശി വിഷ്ണുരാജ് എന്നിവരും സഹായിച്ചു. വടശേരിക്കര വെറ്ററിനറി സർജൻ ഡോ.ബിജു മാത്യു, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശരത്, മോഹനലാൽ എന്നിവരാണ് കുത്തിവയ്പ്പെടുക്കുന്നത്. ഇന്നും നാളെയും പഞ്ചായത്തിന്റെ മറ്റു മേഖലകളിലാണ് കുത്തിവയ്പെടുക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]