ന്യൂഡല്‍ഹി ∙ രാജ്യവ്യാപകമായി വോട്ടര്‍ പട്ടികയില്‍ സമഗ്ര മാറ്റത്തിന് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. തീവ്ര പരിഷ്കരണം (എസ്ഐആർ) എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫിസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്. ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് നടന്ന യോഗത്തിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം എപ്പോള്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ചോദിച്ചു.
സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പു നല്‍കിയതായാണ് വിവരം. പുനഃപരിശോധന സമയത്ത് വോട്ടര്‍മാരെ തിരിച്ചറിയാന്‍ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന സിഇഒമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സര്‍ട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കുന്നത്. ഇവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.
ഉദാഹരണത്തിന്, ഗോത്രവർഗക്കാർ കൂടുതലുള്ള സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകൾ സാധാരണമാണ്.
പല സ്ഥലങ്ങളിലും പ്രാദേശിക സ്വയംഭരണ കൗൺസിലുകളും തദ്ദേശ സ്ഥാപനങ്ങളും നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും വ്യാപകമായ അംഗീകാരമുണ്ട്. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാൻ സംസ്ഥാനങ്ങളോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മരിച്ചവരുടെ പേരും, സ്ഥിരമായി താമസം മാറിയവരുടെ പേരും, വ്യാജ എൻട്രികളും, പൗരന്മാരല്ലാത്തവരുടെ പേരും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുക. ഒപ്പം വോട്ടവകാശമുള്ള എല്ലാവരെയും ഉൾപ്പെടുത്തുക എന്നിവയാണ് പ്രത്യേക തീവ്ര പുനരവലോകനത്തിന്റെ പ്രധാന ലക്ഷ്യം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

