പട്ന∙
ഹിന്ദുത്വ അജൻഡ പരീക്ഷിക്കാൻ ബിജെപി നീക്കം. ബിഹാറിലെ ഹിന്ദു മഠങ്ങളിലെ സന്യാസിമാരുടെയും ക്ഷേത്രതന്ത്രിമാരുടെയും യോഗം 18നു ബിജെപി വിളിച്ചിട്ടുണ്ട്.
പട്നയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി
പങ്കെടുക്കും. അയോധ്യ ശ്രീരാമ ക്ഷേത്ര മാതൃകയിൽ ബിഹാറിലെ സീതാമഡിയിൽ സീതാദേവിയുടെ ബൃഹദ് ക്ഷേത്രത്തിനു അമിത് ഷാ ശിലാസ്ഥാപനം നടത്തിയിരുന്നു.
ബിഹാറിലെ ജാതി രാഷ്ട്രീയത്തിന് അതീതമായി ഹിന്ദു വോട്ട് ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിജെപി സന്യാസി സമൂഹത്തിന്റെ സഹായം തേടുന്നത്.
ബിഹാറിലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിന്ദുത്വ അജൻഡയിൽ നിന്ന് അകലം പാലിച്ചിരുന്നു. എൻഡിഎയിൽ നിതീഷ് കുമാറിന്റെ പിടി അയയുന്നതിന്റെ സൂചനയാണു ഹിന്ദുത്വ അജൻഡ പ്രയോഗിക്കാനുള്ള ബിജെപി നീക്കം.
ബിഹാറിൽ വികസനത്തിനൊപ്പം ദേശീയതയും ഹിന്ദുത്വയും എൻഡിഎയുടെ തിരഞ്ഞെടുപ്പു വിഷയങ്ങളായി ഉന്നയിക്കാനാണു ബിജെപി ശ്രമം.
പാക്കിസ്ഥാനെതിരായ സൈനികനടപടിയിലെ വിജയം ഉയർത്തിക്കാട്ടി ദേശീയത വോട്ടാക്കി മാറ്റാനാണു പദ്ധതി. ബിഹാറിൽ റോഡ്, റയിൽവേ, മെട്രോ റയിൽ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]