ന്യൂഡൽഹി ∙
അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇന്ത്യയുമായി 1751 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ നിയന്ത്രണങ്ങൾ കുറഞ്ഞ തുറന്ന അതിർത്തിയാണെന്നതിനാൽ നേപ്പാൾ കലാപത്തെ അതീവ ജാഗ്രതയോടെ ആണ് ഇന്ത്യ വീക്ഷിക്കുന്നത്.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ, സിഖിം സംസ്ഥാനങ്ങളിലെ അതിർത്തി പ്രദേശങ്ങൾ അതീവ ജാഗ്രതയിലാണ്. നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി
അധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു.നേപ്പാളിൽ കുടുങ്ങിയ ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ സുരക്ഷിതരാക്കാനുള്ള നടപടികളും കേന്ദ്രം സ്വീകരിക്കുന്നുണ്ട്.
ബിഹാറിലെ റക്സോളിനെ നേപ്പാളിലെ ബിർഗുഞ്ചുമായി ബന്ധിപ്പിക്കുന്ന മൈത്രി പാലം വിജനമാണ്.
ഇവിടെ കൂടുതൽ സുരക്ഷ വിന്യാസം ഏർപ്പെടുത്തി. യാത്രക്കാരെ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.
ബംഗാളിലെ ഡാർജിലിങ്ങിലെ പനിറ്റാങ്കിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലും ജാഗ്രത തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിലും, സുരക്ഷ വിലയിരുത്താൻ ഉന്നതല യോഗം ചേരുന്നുണ്ട്. നേപ്പാളിൽ നിന്ന് ജയിൽ ചാടിയ അഞ്ചു പേരെ ഇന്ന് ഉച്ചയ്ക്ക് ബിഹാർ അതിർത്തിയിൽ നിന്നും പിടികൂടിയിരുന്നു.
ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർ പിടയിലായത്. 2008ൽ രാജവാഴ്ച അവസാനിപ്പിക്കാനായി നടന്ന പ്രക്ഷോഭത്തിനുശേഷം നേപ്പാൾ കണ്ട
ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. കഴിഞ്ഞ രണ്ടു വർഷമായി യുവതലമുറയ്ക്കിടയിൽ പുകഞ്ഞ അമർഷത്തിനുമേൽ അടിച്ച അവസാന ആണിയായിരുന്നു സമൂഹമാധ്യമ നിരോധനം.
അഴിമതി, തൊഴിലില്ലായ്മ, ഏകാധിപത്യത്തിലേക്കു നീങ്ങുന്ന സർക്കാർ തുടങ്ങിയ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ അതൃപ്തി പുകഞ്ഞിരുന്നു. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങൾ നിരോധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയത്.
ഇതിനെതിരെ പുതുതലമുറ പ്രതിഷേധം ആരംഭിച്ചു. പ്രധാനമന്ത്രി കെ.പി.
ശർമ ഒലി രാജിവച്ചു. പ്രക്ഷോഭകർ പാർലമെന്റ് സമുച്ചയത്തിലും സുപ്രീം കോടതിക്കും പ്രസിഡന്റിന്റെ ഓഫിസിനും തീയിട്ടു.
പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ എന്നിവരുടേത് അടക്കം ഉന്നത രാഷ്ട്രീയനേതാക്കളുടെ വസതികൾക്കും സ്ഥാപനങ്ങൾക്കും തീയിട്ടു. തിങ്കളാഴ്ച പൊലീസ് നടപടിയിൽ 19 പേർ കൊല്ലപ്പെട്ടശേഷം, സമൂഹമാധ്യമ നിരോധനം സർക്കാർ പിൻവലിച്ചുവെങ്കിലും പ്രക്ഷോഭം അഴിമതിക്കെതിരെയുള്ള പോരാട്ടമായി തുടരുകയാണ്.
‘ജെൻ സി മുന്നേറ്റം’ എന്നു സ്വയം വിശേഷിപ്പിക്കുന്ന പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ ഓഫിസ് ഉപരോധിക്കുകയും വസതി ആക്രമിച്ചു തീയിടുകയും ചെയ്തു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]