കുമരകം ∙ വിനോദ സഞ്ചാരികൾക്കായി കുമരകത്ത് ചുണ്ടൻ വള്ളങ്ങളുടെ മത്സരം. സഞ്ചാരികളും തുഴക്കാരായി ചുണ്ടനിൽ കയറി.
മുംബൈയിലെ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ റുസ്തംജിയിലെ സെയിൽസ് വിഭാഗത്തിലെ 100 അംഗങ്ങളാണ് ഫൈബർ ചുണ്ടനിൽ തുഴയാനും മത്സരം കാണാനും എത്തിയത്. 2 ചുണ്ടൻ വള്ളത്തിലാണ് തുഴച്ചിൽ നടന്നത്.
ഓരോ ചുണ്ടനിലും സ്ത്രീകളും പുരുഷൻമാരും അടങ്ങിയ 25 പേർ വീതം കയറി. നാട്ടിലെ തുഴക്കാർക്കൊപ്പം ഇവരും തുഴഞ്ഞു മുന്നേറി.
മൂന്നു റൗണ്ടായി നടന്ന മൽസരം കവണാർ ആറ്റിലായിരുന്നു നടന്നത്. കുമരകത്ത് ഇനി എന്നും ജലോത്സവം; 2 ഫൈബർ ചുണ്ടനുകൾ
കുമരകം ∙ കുമരകത്ത് ഇനി ഓണത്തിനു മാത്രമല്ല വള്ളംകളി.
കേരളത്തിന്റെ തനതു ജലോത്സവമായ വള്ളംകളി ഫൈബർ ചുണ്ടൻ വള്ളങ്ങളിൽ എപ്പോൾ വേണമെങ്കിലും നടത്താൻ കുമരകം തയാർ.
വള്ളംകളി ഒരു പ്രധാന വിനോദ സഞ്ചാര ആകർഷണമായി മാറിയ സാഹചര്യത്തിൽ വിനോദ സഞ്ചാരികൾക്കു വേണ്ടിയാകും ഇനിയുള്ള വള്ളംകളികൾ. കുമരകത്ത് എത്തിച്ച 2 ഫൈബർ ചുണ്ടൻ വള്ളങ്ങളാകും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി വള്ളംകളി മത്സരത്തിൽ പങ്കെടുക്കുക.
ജലോത്സവ ടൂറിസം
വിനോദ സഞ്ചാര മേഖലയിൽ പ്രയോജനപ്പെടുത്തുന്നതിനായി ജിഫി നടുവിലേപ്പറമ്പിലാണു ഫൈബർ ചുണ്ടൻ വള്ളങ്ങൾ നീറ്റിലിറക്കിയിരിക്കുന്നത്.
ചെല്ലാനത്ത് നിർമാണം പൂർത്തിയാക്കിയ ചുണ്ടൻ വള്ളം കുമരകത്ത് എത്തിക്കുകയായിരുന്നു. കുമരകത്ത് എത്തുന്ന വിദേശ വിനോദ സഞ്ചാരികളടക്കം വള്ളംകളി കാണാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട് .
ഓണസമയത്തെ ജലോത്സവ സീസൺ കഴിഞ്ഞാൽ ചുണ്ടൻ വള്ളങ്ങൾ കിട്ടാത്തതിനാൽ ഹോട്ടലുകാർക്കും റിസോർട്ടുകാർക്കും വിനോദസഞ്ചാരികളെ വള്ളംകളി കാണിക്കാൻ കഴിയാതെ വരുന്നു.
വള്ളംകളിക്കായി സ്ഥിരം സംവിധാനം ഉണ്ടായ സാഹചര്യത്തിൽ വിനോദ സഞ്ചാര മേഖലയിലുള്ളവർക്ക് അവരുടെ പാക്കേജിനൊപ്പം വള്ളംകളിയും ഇനി ഉൾപ്പെടുത്താം.
ചുണ്ടനിൽ 55 പേർ
സാധാരണ തടി കൊണ്ടുള്ള ചുണ്ടന്റെ അതേ മാതൃകയിലാണ് ഫൈബർ ചുണ്ടനും. ഒരു ചുണ്ടനിൽ 55 പേർക്കു തുഴയാം.
തടി ചുണ്ടനിലേത് പോലെ തന്നെ 5 അമരക്കാരും താളക്കാരും ഫൈബർ ചുണ്ടനിലും ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]