തിരുവനന്തപുരം∙ ‘വിജയൻ ജിയുടെ നേതൃത്വത്തിൽ നമ്മുടെ കേരളം കൂടുതൽ കൂടുതൽ അഭിവൃദ്ധി കൈവരിക്കട്ടെ..’ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വാക്കുകൾ. ഓണം വാരാഘോഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന വർണാഭമായ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടായിരുന്നു ഗവർണറുടെ വാക്കുകൾ.
വൈസ് ചാൻസലർ നിയമനമുൾപ്പെടെ സർക്കാരും ഗവർണറും തമ്മിൽ ഭിന്നത തുടരുന്നതിനിടെയാണ് ഇരുവരും തമ്മിൽ സൗഹാർദപൂർവം വേദി പങ്കിട്ടത്. ഗവർണറെ ഇരുകൈകളും നീട്ടിയാണ് മുഖ്യമന്ത്രി വേദിയിലേക്കു വരവേറ്റത്.
‘ബഹുമാനപ്പെട്ട എന്റെ മൂത്ത സഹോദരൻ, മുഖ്യമന്ത്രി പിണറായി വിജയൻ ജി’ എന്നായിരുന്നു ഗവർണറുടെ സംബോധന.
ഓരോ മലയാളികളും നൽകുന്ന സ്നേഹാദരങ്ങൾക്കു നന്ദിയുണ്ടെന്നും മുഖ്യമന്ത്രിയും സർക്കാരിലെ ഉന്നതരും തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഗവർണർ പറഞ്ഞു.
ഗവർണറുടെ പത്നി അനഘ ആർലേക്കറും ചടങ്ങിനെത്തിയിരുന്നു. മാനവീയം വീഥിയിൽ നിന്ന് കിഴക്കേകോട്ട വരെ നടന്ന ഘോഷയാത്ര ഗവർണറും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് ആസ്വദിച്ചു.
ഘോഷയാത്രയ്ക്ക് മുൻപായി 51ശംഖുനാദങ്ങളുടെ അകമ്പടിയോടെ വാദ്യോപകരണമായ കൊമ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മുഖ്യകലാകാരനായ കലാപീഠം വാമനപുരം സുരേഷ് കുമാറിന് കൈമാറി.
വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് 59 ഫ്ലോട്ടുകളും ഒട്ടേറെ നിശ്ചല ദൃശ്യങ്ങളും അണിനിരന്നു. ആയിരത്തോളം കലാകാരന്മാരാണ് പങ്കെടുത്തത്. വിദേശ വിനോദസഞ്ചാരികൾക്ക് ഘോഷയാത്ര ആസ്വദിക്കുന്നതിനായി പ്രത്യേക പവിലിയൻ സജ്ജീകരിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]