ബാലരാമപുരം∙ കരമന–കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂന്നാം ഘട്ടത്തിൽ വീതികൂട്ടുന്ന കൊടിനട–വഴിമുക്ക് പാതയിലെ ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന പണികൾ ഇഴയുന്നു. തൈക്കാപ്പള്ളിക്ക് എതിർ വശത്തുള്ള കെട്ടിടങ്ങളാണ് ഇപ്പോൾ പൊളിച്ചുമാറ്റുന്നത്.
വഴിമുക്കിൽ ഏറ്റെടുത്ത കെട്ടിടങ്ങൾ ഏറക്കുറെ പൊളിച്ചുനീക്കിയിട്ടുണ്ട്. ബാലരാമപുരം ജംക്ഷനിലെ കെട്ടിടങ്ങൾ പൊളിക്കുന്ന പണി ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
കെട്ടിടങ്ങളിലെ ഇരുമ്പ്, തടി എന്നിവ പൊളിച്ചെടുക്കുന്നതിനും കെട്ടിടം ഇടിച്ചുനീക്കുന്നതിനും വെവ്വേറെ കരാറാണ് നൽകിയിട്ടുള്ളത്. കെട്ടിട
ഭാഗങ്ങൾ പൊളിച്ചെടുക്കുന്ന മുറയ്ക്കാണ് പണി പുരോഗമിക്കുന്നത്. ഇവിടെ 1.5 കിലോ മീറ്റർ ഭാഗമാണ് വീതികൂട്ടുന്നത്. ബാലരാമപുരം ജംക്ഷനിൽ കാട്ടാക്കട, വിഴിഞ്ഞം റോഡുകളിലെ കുറച്ചുഭാഗവും ഏറ്റെടുത്ത് വികസിപ്പിക്കുന്നുണ്ട്.
അതിൽ കാട്ടാക്കട
റോഡിലെ കെട്ടിടങ്ങളിൽ കുറച്ചുഭാഗം മാത്രമാണ് പൊളിച്ചിട്ടുള്ളത്. മാസങ്ങൾക്ക് മുൻപ് പണം നൽകി ഏറ്റെടുത്ത ഭാഗം പോലും പൊളിച്ചുമാറ്റുന്നതിൽ കരാറുകാർ അനാസ്ഥ കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഭൂമി ഏറ്റെടുക്കുന്നതിന് രണ്ടാം ഘട്ടത്തിൽ അനുവദിച്ച തുക വിതരണം ചെയ്യുന്നതിലും ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇതിൽ ഭൂ ഉടമകൾക്ക് പ്രതിഷേധമുണ്ട്.
വസ്തു, കെട്ടിട ഉടമകൾക്ക് തുക കൈമാറി സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാലേ നിർമാണ കരാറിലേർപ്പെടാൻ കടക്കാനാകൂ.
ഇതിനാൽ ടെൻഡർ നടപടികളും നീളുകയാണ്. ഇതെല്ലാം കഴിഞ്ഞ് എന്ന് റോഡ് വികസനം നടക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും ഇതുവഴി ദിവസവും സഞ്ചരിക്കുന്ന യാത്രക്കാരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]