ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
കൊല്ലം∙ വെറ്റമുക്ക് തേവലക്കര- താമരക്കുളം റോഡിൽ അരമത്തുമഠം മുതൽ മണപ്പള്ളി വരെയുള്ള ഭാഗങ്ങളിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെആർഎഫ്ബി-പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എവിഎച്ച്എസ് മണപ്പള്ളി റോഡ് വഴി പോകണം.∙ പള്ളിമുക്ക് ആലുമുക്ക് റോഡിലെ പടയണിപ്പാറ ഭാഗത്ത് കലുങ്ക് നിർമാണം ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഒക്ടോബർ നാല് വരെ പുന്നല – കറവൂർ റോഡിൽ വലിയ വാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി.
ചെറിയ വാഹനങ്ങൾ പടയണിപ്പാറക്കു മുന്നേ കനാൽ റോഡ് വഴി പോകണമെന്ന് കൈആർഎഫ്ബി-പിഎംയു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
ശൂരനാട് ∙ ഗവ. എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, നാചുറൽ സയൻസ് ടീച്ചർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 10നു സ്കൂൾ ഓഫിസിൽ നടക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്നു ഹെഡ്മാസ്റ്റർ അറിയിച്ചു.അഞ്ചൽ ∙ വെസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്.
ഇന്റർവ്യൂ നാളെ 11നു നടക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ഉദ്ഘാടനം ഇന്ന്
ശാസ്താംകോട്ട ∙ പട്ടികജാതി, പട്ടികവർഗ കോർപറേഷനു വേണ്ടി ശാസ്താംകോട്ട
മിനി സിവിൽ സ്റ്റേഷനിൽ നിർമിച്ച പുതിയ ഉപജില്ലാ കാര്യാലയം ഇന്ന് ഉച്ചയ്ക്ക് 2നു വകുപ്പു മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനാകും.
വൈദ്യുതി മുടക്കം
പള്ളിമുക്ക് ∙ സഞ്ചാരിമുക്ക്, പായിക്കുളം, പഞ്ചായത്ത് സ്കൂൾ, ശ്രീവിലാസം, സീനാസ്, തമ്പുരാൻ മുക്ക്, കാഞ്ഞങ്ങാട്, ഭരണിക്കാവ്, മാടൻനട, അക്കരവിള, ഐടിസി എന്നീ ഇടങ്ങളിൽ ഇന്നു രാവിലെ 8.45 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.കടപ്പാക്കട
∙ ഭാവന നഗറിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.അയത്തിൽ∙ വലിയ മാടം, പണിക്കർ കമ്പനി, ഐമാൾ, ഹാച്ചറി, ഡോറ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അഭിമുഖം
പരവൂർ∙ പൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കൊമേഴ്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 15ന് രാവിലെ 10ന് സ്കൂളിൽ നടക്കും.പരവൂർ∙ പരവൂർ തെക്കുംഭാഗം ഗവ.ഹൈസ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]