ഇന്ന്
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
ഓൺലൈൻ പരിശീലനം
തൃശൂർ ∙ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ സംവരണം നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും 26ന് ഓൺലൈൻ പരിശീലനം നടത്തും.
പരിശീലകരെ നിയമിക്കുന്നു
ചാലക്കുടി ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്കു 2025–26 അധ്യയന വർഷത്തിൽ ചിത്രരചന, നൃത്തം, യോഗ, കരാട്ടെ, ബാൻഡ് അല്ലെങ്കിൽ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് എന്നീ ഇനങ്ങളിൽ പരിശീലകരെ നിയമിക്കുന്നു.
12ന് രാവിലെ 11ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തും. 0480 2960400, 0480 2706100
ഹോസ്റ്റലുകളിൽ നിയമനം
തൃശൂർ ∙ സംസ്ഥാന ഭവന നിർമാണ ബോർഡ് തൃശൂർ ഡിവിഷന്റെ കീഴിലുള്ള പുല്ലഴി, മുളങ്കുന്നത്തുകാവ് വനിതാ ഹോസ്റ്റലുകളിൽ വിവിധ തസ്തികകളിൽ നിയമനം.
മുളങ്കുന്നത്തുകാവ് ഹോസ്റ്റൽ (മേട്രൻ– 10,000 രൂപ വേതനം), പുല്ലഴി ഹോസ്റ്റൽ (വാർഡൻ– 5,500 രൂപ വേതനം, പുരുഷ വിഭാഗം വാച്ച്മാൻ–6,000 രൂപ വേതനം). പ്രദേശവാസികൾക്കു മുൻഗണന.
അയ്യന്തോളിലെ കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഡിവിഷൻ ഓഫിസിൽ നേരിട്ടോ 0487 2360849 എന്ന നമ്പറിലോ ബന്ധപ്പെടുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 17.
കൂടിക്കാഴ്ച
തൃശൂർ ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (വിഭാഗം നമ്പർ 707/2023) തസ്തികയിലേക്കു 2024 ഡിസംബർ 5നു പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കു കൂടിക്കാഴ്ച (സ്റ്റേജ് – IV) ഇന്നു മുതൽ 12 വരെ നടക്കും.
തൃശൂർ, കോട്ടയം ജില്ലാ പിഎസ്സി ഓഫിസിലാണു കൂടിക്കാഴ്ച. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]