കർഷകമുന്നേറ്റം പാലക്കാട് ജില്ലാ യോഗം ഇന്ന്
പാലക്കാട് ∙ കർഷകമുന്നേറ്റം പാലക്കാട് ജില്ലാ പ്രവർത്തകയോഗം ഇന്ന് ഉച്ചയ്ക്കു ശേഷം 3നു ഒലവക്കോട് ഗ്രാമഭാരതത്തിൽ നടക്കും. കേരളത്തിലെ നെൽക്കർഷകരും മറ്റു ഭക്ഷ്യവിള കർഷകരും നേരിടുന്ന പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം ആവശ്യപ്പെട്ടു പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചു ശക്തമായ കർഷക–ജനകീയ പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകാനാണ് കർഷക മുന്നേറ്റം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
ഇതിൽ ജില്ലയിൽ ഏറ്റെടുത്തു നടപ്പാക്കുന്ന കർമപദ്ധതികൾക്കു രൂപം നൽകാനാണ് ഇന്നു ജില്ലാ പ്രവർത്തക യോഗം ചേരുന്നത്. സംസ്ഥാന ചെയർമാൻ കെ.എ.കുഞ്ഞൻ ഉദ്ഘാടനം ചെയ്യും.
വർഗീസ് തൊടുപറമ്പിൽ സമരപരിപാടികൾ വിശദീകരിക്കും.
ഞരളത്ത് സംഗീതോത്സവം
തിരുവിഴാംകുന്ന്∙ ഞരളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തിൽ ഒക്ടോബർ 1 വൈകിട്ട് 4 മുതൽ 7 വരെ സംഗീതോത്സവം നടത്തും. സംഗീതാർച്ചനയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 20നു മുൻപായി ഈ നമ്പറുകളിൽ ബന്ധപ്പെടുക 9447996879, 9447131645.
ഡ്രൈവറെ നിയമിക്കുന്നു
തച്ചമ്പാറ∙ തച്ചമ്പാറ പഞ്ചായത്ത് ഓഫിസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു.
യോഗ്യത എസ്എസ്എൽസി, എൽഎംവി ലൈസൻസ്. 15നു മുൻപായി അപേക്ഷ ലഭിക്കണം.
അക്കൗണ്ടന്റ് നിയമനം
തച്ചമ്പാറ∙ തച്ചമ്പാറ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യത ബികോം, പിജിഡിസിഎ. പ്രവൃത്തി പരിചയം ഉള്ളവർക്കു മുൻഗണന.
യോഗ്യരായ ഉദ്യോഗാർഥികൾ തിങ്കളാഴ്ചയ്ക്കു മുൻപായി അപേക്ഷിക്കണം.
ഓംബുഡ്സ്മാൻ സിറ്റിങ് 23ന്
ചെർപ്പുളശ്ശേരി ∙ ചളവറ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഓംബുഡ്സ്മാൻ സിറ്റിങ് 23ന് ഉച്ചയ്ക്കു ശേഷം 2.45ന് ചളവറ പഞ്ചായത്ത് ഹാളിൽ നടക്കും.
അഭിമുഖം 15ന്
ഷൊർണൂർ ∙ ഗവ ഹയർ സെക്കൻഡറി സ്കൂൾ ഷൊർണൂരിൽ (ഗണേശഗിരി ) യുപിഎസ്ടി (മലയാളം) താൽക്കാലിക ഒഴിവിലേക്കുള്ള നിയമനത്തിന് അർഹരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം 15 ന് രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. മുൻ പരിചയമുള്ളവർ അനുബന്ധ രേഖകൾ കൂടി ഹാജരാക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]