റാന്നി ∙ സൗഹൃദ സംഗമവേദിയായി തപോവൻ അരമന. ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്തയ്ക്കു ജന്മദിന ആശംസകളുമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ രാഷ്ട്രീയത്തിനും മതത്തിനും സഭകൾക്കും അതീതമായ സ്നേഹബന്ധങ്ങളുടെ കൂട്ടായ്മയായി സംഗമം മാറി.ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസിന്റെ (ആക്ട്സ്) പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മൻ ജോർജും സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും ട്രഷറർ സാജൻ വേളൂരുമാണ് ആദ്യമെത്തിയത്.
തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയസ്, ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം ബിഷപ് മാത്യൂസ് മാർ സിൽവാനിയോസ് എന്നിവരെത്തി.
പിന്നാലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആത്മായ സെക്രട്ടറി വി.സി.സെബാസ്റ്റ്യൻ, ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമ്മാ സഭാ ട്രസ്റ്റി ആൻസിൽ സക്കറിയ, യുപിസി ദേശീയ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, കുരുവിള മാത്യൂസ്, മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ പ്രസിഡന്റ് റെജി കൊപ്പാറ എന്നിവരെത്തി.ആക്ട്സിന്റെ സ്നേഹോപഹാരമായി മാർ ബർന്നബാസിന്റെ രേഖാചിത്രം സമ്മാനിച്ചു.
തുടർന്ന് മാർ ബർന്നബാസ് മറുപടി പ്രസംഗം നടത്തി. ആഘോഷങ്ങൾ നാടിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായുള്ള ചർച്ചകളും തീരുമാനങ്ങളും രൂപപ്പെടേണ്ട
സന്ദർഭങ്ങളാകണമെന്നും മതനിരപക്ഷ ജനകീയ ഭാവമുള്ളവരുടെ കൂട്ടായ്മകൾ കൂടുതലായി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ.
തോമസ് കോശി പനച്ചമൂട്ടിൽ, ബിഷപ് സെക്രട്ടറി റവ. അരുൺ തോമസ്, അരമനയിലെ കുക്ക് മുഹമ്മദ്, ജീവനക്കാരായ സുബിൻ, സജിൻ എന്നിവർ ചേർന്ന് ഏവരെയും സ്വീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]