ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് ഒരുക്കുന്ന ‘കത്തനാർ: ദി വൈൽഡ് സോർസറർ’ സിനിമയുടെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗംഭീര പ്രതികരണമാണ് ഫസ്റ്റ് ഗ്ലിംസ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകര്‍.
ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനം കവർന്ന തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്തുള്ള താരത്തിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.
ഇന്ത്യൻ സിനിമയിൽ നാഴികകല്ലായി മാറാൻ ഒരുങ്ങുന്ന സിനിമയുടേതായെത്തിയിരിക്കുന്ന ആദ്യ ദൃശ്യങ്ങൾ പ്രേക്ഷകരിൽ ഏറെ ആകാംക്ഷ ജനിപ്പിച്ചിരിക്കുകയാണ്. ഫാന്റസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ മുഹൂർത്തങ്ങളും എല്ലാം ചേർന്ന ഒരു ഗംഭീര വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടേതായി കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്ന ഗ്ലിംസ് വീഡിയോ. മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കത്തനാര്’.
വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് സിനിമയെത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ‘ജംഗിൾ ബുക്ക്’, ‘ലയൺ കിങ്’ തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ ‘കത്തനാര്’ ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]