ചാവക്കാട്∙ജില്ലാ പഞ്ചായത്തും കറുകമാട് കലാസാംസ്കാരിക വേദിയും ചേർന്ന് സംഘടിപ്പിച്ച ഡോ.എപിജെ അബ്ദുൽ കലാം എവർറോളിങ് ട്രോഫിക്കുള്ള കറുകമാട് മുല്ലപ്പുഴ ജലോത്സവത്തിൽ യുവശക്തി പുളിയംതുരുത്തിന്റെ ഹനുമാൻ നമ്പർ വൺ എന്ന വള്ളം രണ്ടാം തവണയും എവർറോളിങ് ട്രോഫി നേടി. എ വിഭാഗത്തിലെ വീര സേനാപതി ബോട്ട് ക്ലബ്ബിന്റെ പുത്തൻപറമ്പിൽ രണ്ടാം സ്ഥാനം നേടി.
ബി ഗ്രേഡ് വിഭാഗത്തിൽ ടിഡിബിസി തൊയക്കാവിന്റെ സെന്റ് സെബാസ്റ്റ്യൻ നമ്പർ ടൂ എന്ന വള്ളം ഒന്നാം സ്ഥാനവും നടുവിൽക്കര മടപ്ലാംതുരുത്ത് ടീമിന്റെ ബ്ലാക്ക് ഹോഴ്സ് വള്ളം രണ്ടാം സ്ഥാനവും നേടി.
മികച്ച അമരക്കാരായി ഹനുമാൻ നമ്പർ വൺ വള്ളത്തിലെ സുഭാഷും സെന്റ് സെബാസ്റ്റ്യൻ നമ്പർ ടു വള്ളത്തിലെ മനോജും തിരഞ്ഞെടുക്കപ്പെട്ടു. എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ വി.എം.മുഹമ്മദ് ഗസാലി അധ്യക്ഷത വഹിച്ചു.
കലക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനദാനം നടത്തി. സാലിഹ ഷൗക്കത്ത്, ഹസീന താജുദ്ദീൻ, മിസ്രിയ മുസ്താഖലി, പി.എ.മുഹമ്മദ്, ബോഷി ചാണാശ്ശേരി, മുഹമ്മദ് ഷാക്കിർ, അബ്ദുറഹീം എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]