തൊടുപുഴ ∙ നഗരപരിധിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടവും ആക്രമണവും വർധിച്ചതിനെ തുടർന്ന് നായ്ക്കൾക്കുള്ള വാക്സിനേഷൻ നടപടികൾ ആരംഭിച്ചു. കഴിഞ്ഞമാസം ചേർന്ന് നഗരസഭ മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് നഗരത്തിലെ മുഴുവൻ തെരുവുനായ്ക്കൾക്കും അടിയന്തരമായി വാക്സിനേഷനും വളർത്തു നായ്ക്കൾക്ക് ലൈസൻസും നിർബന്ധമാക്കാൻ തീരുമാനമായത്.
ഇതിന്റെ ഭാഗമായി ഇന്ന് മുതൽ വാക്സിനേഷൻ നൽകുന്നതെന്ന് നഗരസഭാ ചെയർമാൻ കെ.ദീപക് പറഞ്ഞു.
നിലവിൽ പിടികൂടിയ 13 നായ്ക്കൾക്കുള്ള വാക്സീൻ ആണ് ഇന്ന് നൽകുക. ഒരു നായയ്ക്ക് ഒരു മില്ലി ലീറ്റർ വീതമാണ് വാക്സീൻ നൽകുക.
ഒരു വർഷമാണ് വാക്സീന്റെ കാലാവധി. അതേസമയം ഡോഗ് ക്യാച്ചർമാർ, വെറ്ററിനറി സർജൻ, വാക്സീൻ എന്നിവ ഉണ്ടെങ്കിലും താൽക്കാലിക ഷെൽറ്ററിനുള്ള സ്ഥല പരിമിതിയാണു നിലവിലെ വെല്ലുവിളി.
വാക്സിനേഷനു വേണ്ടി പിടിച്ചു കൊണ്ടുവരുന്ന നായ്ക്കളുടെ കുര പൊതുജനങ്ങൾക്ക് ശല്യമാകാൻ പാടില്ല. അതിനാൽ അത്തരമൊരു സ്ഥലം കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.
ഉചിതമായ സ്ഥലം കണ്ടെത്തുന്നതോടെ ദിനംപ്രതി പരമാവധി തെരുവുനായ്ക്കൾക്കു വാക്സീൻ നൽകാൻ സാധിക്കും. തെരുവുനായ്ക്കളുടെ വർധന നിയമാനുസൃതം നിയന്ത്രണ വിധേയമാക്കിയാൽ മാത്രമേ പരിഹാരമാകൂ. സർക്കാർ തലത്തിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് എബിസി പ്രോഗ്രാമിനും വാക്സിനേഷനുമായി തുക നഗരസഭ വകയിരുത്തിയിട്ടുണ്ട്.
ഇതിൽ വാക്സിനേഷനു മാത്രം 1.4 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നഗരപരിധിയിൽ ആകെ 250 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് പ്രാഥമിക കണക്ക്. തെരുവുനായ ശല്യം കാരണം വാഹന- കാൽനട
യാത്രക്കാർക്കു റോഡിലൂടെ നേരെചൊവ്വെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. നായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണവും ദിനംപ്രതി കൂടിവരികയാണ്.
വാക്സിനേഷൻ ആരംഭിക്കുന്നതോടെ ഇതിനു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]