ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് ഈ മാസം ഇതുവരെ വിദേശനിക്ഷേപകർ പിൻവലിച്ചത് 12,257 കോടി രൂപ. തീരുവ പ്രതിസന്ധി, ശക്തമാകുന്ന യുഎസ് ഡോളർ തുടങ്ങിയവയാണ് പിൻമാറ്റത്തിനു കാരണം.
ഓഗസ്റ്റിൽ 34,990 കോടി രൂപയും ജൂലൈയിൽ 17,700 കോടി രൂപയും വിദേശനിക്ഷേപകർ പിൻവലിച്ചിരുന്നു. ഈ വർഷം ഇതുവരെ പിൻവലിച്ചത് 1.43 ലക്ഷം കോടി രൂപയാണ്.
അതേസമയം ആഭ്യന്തര നിക്ഷേപകർ ഓഹരികൾ സജീവമായി വാങ്ങുന്നുണ്ട്. ആഭ്യന്തര നിക്ഷേപകരുടെ വാങ്ങൽ ശക്തമാകുന്നത് ഉയർന്ന വിലയിൽ ഓഹരികൾ വിൽപന നടത്തി, ഈ പണം ചൈന, ഹോങ്കോങ്, ദക്ഷിണകൊറിയ പോലുള്ള വിപണികളിൽ നിക്ഷേപിക്കുന്നതിനു വിദേശനിക്ഷേപകരെ പ്രേരിപ്പിക്കുകയാണ്.
രൂപയുടെ മൂല്യത്തിൽ വലിയ തോതിലുള്ള ഇടിവിനും വിദേശനിക്ഷേപകരുടെ പിൻമാറ്റം കാരണമാകുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]