തൃക്കരിപ്പൂർ ∙ സബ് ട്രഷറി അനുവദിച്ച സർക്കാരിന് അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് പ്രവർത്തകരും സബ് ട്രഷറി അനുവദിക്കുന്നതിനു പ്രയത്നിച്ച കെ. കുഞ്ഞിരാമൻ എംഎൽഎക്ക് അഭിവാദ്യമേകി എൽഡിഎഫ് പ്രവർത്തകരും പതിറ്റാണ്ടു മുൻപ് തൃക്കരിപ്പൂർ ടൗണിൽ നടത്തിയ പ്രകടനത്തിന്റെ ആവേശം ഈ നാട്ടിലെ ജനങ്ങൾ മറന്നിട്ടില്ല.
പക്ഷേ, പതിറ്റാണ്ടു കഴിഞ്ഞും സബ് ട്രഷറി സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
2014ൽ ബജറ്റ് ചർച്ചയ്ക്കിടെയാണ് അന്നത്തെ ധനമന്ത്രി കെ.എം.മാണി തൃക്കരിപ്പൂരിൽ സബ് ട്രഷറി അനുവദിച്ചതായി അന്നത്തെ എംഎൽഎ കെ. കുഞ്ഞിരാമനെ അറിയിച്ചത്.
ഇതെത്തുടർന്നു നടപടിയുടെ ഭാഗമായി സബ് ട്രഷറി സ്ഥാപിക്കുന്നതിനു മുഴുവൻ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിന്റെ സമ്മതപത്രം തൃക്കരിപ്പൂർ പഞ്ചായത്ത് സർക്കാരിനു കൈമാറി. ബന്ധപ്പെട്ട
ഉദ്യോഗസ്ഥ സംഘം ഈ കെട്ടിടവും പരിസരവും പരിശോധിച്ചു പൂർണ തൃപ്തി രേഖപ്പെടുത്തി. സർക്കാരിലേക്ക് ഇതറിയിക്കുകയും ചെയ്തു.
പക്ഷേ, അതിനുശേഷം ഒന്നും നടന്നില്ലെന്നു മാത്രമല്ല, പഞ്ചായത്ത് ഓഫിസിനോടു ചേർന്നു പ്രവർത്തിച്ചുവന്ന ഏകാംഗ ട്രഷറി നിർത്തലാക്കുകയും ചെയ്തു.
സബ് ട്രഷറി സ്ഥാപിക്കുന്നതുകൊണ്ടാണ് ഏകാംഗ ട്രഷറി നിർത്തലാക്കുന്നതെന്നായിരുന്നു ബന്ധപ്പെട്ടവരുടെ വിശദീകരണം. എന്നാൽ തങ്ങൾ സമർഥമായി വഞ്ചിക്കപ്പെട്ടെന്ന തോന്നലാണ് ജനങ്ങൾക്കുണ്ടായത്. സംസ്ഥാനത്ത് 100 സബ് ട്രഷറികൾ അനുവദിക്കുകയും ഇതിൽ പലതും സ്ഥാപിക്കുകയും ചെയ്തപ്പോഴും തൃക്കരിപ്പൂർ തഴയപ്പെട്ടു.
വികസന കാര്യങ്ങളിൽ മിക്കപ്പോഴും അവഗണന നേരിട്ട
നാടിനു സബ് ട്രഷറിയിലെ തഴയലും പുതിയതായില്ല. പക്ഷേ, സബ് ട്രഷറി തരുമെന്നു പറഞ്ഞു ഏകാംഗ ട്രഷറി എടുത്തുകളഞ്ഞത് തികഞ്ഞ പറ്റിക്കലാണെന്നു രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ പറയുന്നു.
സബ് ട്രഷറി സ്ഥാപിച്ചിരുന്നെങ്കിൽ ജില്ലയുടെ തെക്കൻ അതിരിലെ 5 പഞ്ചായത്തുകളിലുള്ളവർക്ക് പ്രയോജനം കിട്ടുമായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]