ദീപാവലി, രക്ഷാബന്ധൻ, ദസറ തുടങ്ങിയ വിശേഷാവസരങ്ങളിൽ സർക്കാർ – എയ്ഡഡ് സ്കൂളുകള്‍ക്ക് നല്‍കിയിരുന്ന അവധികള്‍ ബീഹാർ വിദ്യാഭ്യാസ വകുപ്പ് അടുത്തിടെ എടുത്ത് കളഞ്ഞിരുന്നു. പിന്നീട് സെക്കൻഡറി എജ്യുക്കേഷൻ ഡയറക്ടറുടെ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചെങ്കിലും കഴിഞ്ഞ രക്ഷാബന്ധന് ദിവസം അധ്യാപകര്‍ക്ക് സ്കൂളില്‍ ഹാജരാകേണ്ടി വന്നു. അവധി ദിവസം സ്കൂള്‍ പ്രവര്‍ത്തി ദിവസമാക്കിയതിലുള്ള മനോവേദനയില്‍ ഒരു സ്കൂള്‍ അധ്യാപകന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ സസ്പെന്റ് ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അധ്യാപകന്റെ സഹോദരി, കഴിഞ്ഞ ആഗസ്റ്റ് 31 ന് രക്ഷാബന്ധന് ദിവസം സഹോദരന് രാഖി കെട്ടാനായി സ്കൂളിലെത്തിയപ്പോഴാണ് അദ്ദേഹം വൈകാരികമായി സംസാരിച്ചതും പിന്നീട് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതും പിന്നാലെ നടപടിയുണ്ടായതും.
ബീഹാറിലെ ഖഗാരിയ ജില്ലയിലാണ് സംഭവം. കഴിഞ്ഞ ആഗസ്ത് 31-ന് ബീഹാർ ശിക്ഷക് മഞ്ച് എന്ന എക്സ് സാമൂഹിക മാധ്യമ പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ‘ബീഹാറിലെ അധ്യാപകരുടെ രക്ഷാബന്ധൻ അവധി റദ്ദാക്കിയതിന് ശേഷം, ഒരു അധ്യാപന്റെ സഹോദരി ഭഗൽപൂരിൽ നിന്ന് ഖഗാരിയയിലെ മഥുരാപൂരിലെ സ്കൂളിലെത്തി കരഞ്ഞു കൊണ്ട് തന്റെ സഹോദരന് രാഖി കെട്ടി. അധ്യാപകന് തന്റെ നിരാശ പങ്കുവച്ചു.’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സുനിൽകുമാർ എന്ന അധ്യാപകനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. വീഡിയോയിൽ സ്കൂൾ മുറ്റത്തെ കസേരയിൽ സുനിൽ കുമാർ ഇരിക്കുന്നത് കാണാം. അദ്ദേഹന്റെ പുറകിലായി മറ്റ് അധ്യാപികമാര്‍ നില്ക്കുന്നു. സുനില്‍ കുമാറിന്റെ സഹോദരി അദ്ദേഹത്തിന് മുന്നില്‍ കരഞ്ഞ് കൊണ്ട് രാഖി കെട്ടുകയും അദ്ദേഹത്തിന് മധുരം നല്‍കുകയും കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയില്‍ കാണാം. ഈ സമയമത്രയും സുനില്‍ കുമാര്‍ വൈകാരികമായി സംസാരിക്കുകയായിരുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ തോണ്ട ഇടറുന്നു.
ബിഹാർ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു, അത്തരമൊരു തീരുമാനം എടുത്തതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ കെ പഥക്കിനെ സുനില്‍ കുമാര്‍ ക്രൂരമായി അധിക്ഷേപിച്ചു. ഒരു സഹോദരന്റെയും സഹോദരിയുടെയും സ്നേഹബന്ധം തകർക്കാൻ രണ്ടാമതൊരാള്‍ക്ക് അധികാരമില്ലെന്ന് വീഡിയോയിലൂടെ സുനില്‍ കുമാര്‍ പഥക്കിന് മുന്നറിയിപ്പ് നൽകി. സര്‍ക്കാര്‍ രക്ഷാബന്ധന് അവധി റദ്ദാക്കിയതിനാൽ തന്റെ സഹോദരി, രാഖി കെട്ടാനായി ദീർഘദൂരം യാത്ര ചെയ്ത് തന്റെ സ്കൂളിലേക്ക് വരാന്‍ നിര്‍ബന്ധിതയായതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വൈകാരികമായി സംസാരിക്കുന്നതിനിടെ അദ്ദേഹം പഥക്കിന് സ്വന്തമായി കുടുംബമില്ലേയെന്നും ചോദിക്കുന്നു. ‘നിങ്ങൾ ലജ്ജിക്കണം. ശിക്ഷ അനുഭവിക്കേണ്ടിവരും’ അദ്ദേഹം പഥക്കിനോട് പറഞ്ഞു. അധ്യാപകന്റെ വൈകാരിക പ്രതികരണം എക്സില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. തൊട്ട് പിന്നാലെ സുനില്‍ കുമാറിന്റെ മോശം പെരുമാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ സസ്പെന്റ് ചെയ്യുകയായിരുന്നു. മാത്രമല്ല, മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് അദ്ദേഹം വകുപ്പുതല നടപടി നേരിടേണ്ടിവരും. അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞ് വയ്ക്കാനും ഉത്തരവില്‍ പറയുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]