വടകര∙ പുതിയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതയിൽ നിറയെ ലോഡുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു. വൻ അപകടം ഒഴിവായി. മുംബൈയിൽ നിന്നു തൃശൂരിലേക്ക് പോകുന്ന കണ്ടെയ്നർ ലോറിയാണ് സ്റ്റിയറിങ് വീൽ പൊട്ടി കോൺക്രീറ്റ് ഡിവൈഡറിൽ ഇടിച്ച് നിന്നത്. ലോറിയുടെ മുൻവശം പാടേ തകരുകയും മുൻവശത്തെ ടയർ പഞ്ചറാവുകയും ചെയ്തു. നിറയെ ലോഡുമായി ഇടതു വശം ചരിഞ്ഞു നിന്ന ലോറി അതുവഴി വന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മറിയാനുള്ള സാധ്യത കണക്കിലെടുത്ത് ഉടൻ മറ്റൊരു ലോറി എത്തിച്ച് ലോഡ് അതിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാതയിലെ സർവീസ് റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഗതാഗത കുരുക്ക് രൂക്ഷമാകുകയും ചെയ്തു.
വാഹനങ്ങൾക്ക് റോഡിലൂടെ മുന്നോട്ട് നീങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രവൃത്തി നടക്കുന്ന ഭാഗത്ത് താൽക്കാലിക റോഡ് നിർമിച്ച് കോഴിക്കോട് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുകയായിരുന്നു. തിരുവള്ളൂർ റോഡിലേക്കുള്ള വാഹനങ്ങളും കണ്ണൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങളും കുരുക്കിൽ അമർന്നപ്പോൾ പൊലീസ് എത്തിയാണ് നിയന്ത്രണം ഏറ്റെടുത്തത്. രണ്ടു ലോറികൾ എത്തിച്ചാണ് ചാക്കിൽ നിറച്ച മുത്തുകൾ അടങ്ങിയ ലോഡ് മാറ്റിയത്.
ദേശീയപാതയിലെ ഗതാഗത കുരുക്ക് ഒഴിവാകാൻ മണിക്കൂറുകൾ വേണ്ടി വന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]