മണ്ണാർക്കാട്∙ അട്ടപ്പാടി യാത്രക്കാർക്ക് ദുരിതമായി അട്ടപ്പാടി ചുരം റോഡും തകർന്നു. ആനമൂളി മുതൽ മന്തംപൊട്ടി വരെ നിരവധി കുഴികളാണ് രൂപപ്പെട്ടത്.
ഇതോടെ അട്ടപ്പാടി – മണ്ണാർക്കാട് യാത്ര ദുരിതപൂർണമായി. നവീകരണം നടക്കുന്ന തെങ്കര ചിറപ്പാടം മുതൽ ആനമൂളി വരെയായിരുന്ന യാത്ര ദുരിതം ചുരത്തിലും ബാധിച്ചു തുടങ്ങി.
പാലവളവ് കഴിഞ്ഞാൽ മിക്ക വളവുകളിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ കുഴിയിൽ ചാടിയ ശേഷമാണ് കുഴി ശ്രദ്ധയിൽപെടുന്നത്.
ഇരു ചക്രവാഹനങ്ങൾ കുഴികളിൽപെട്ട് അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.
മഴ പെയ്യുന്നതിനാൽ കുഴികളുടെ എണ്ണവും ആഴവും വർധിക്കുകയാണ്. കുഴിയിൽപെടുന്ന കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളുടെ അടിഭാഗം റോഡിൽ ഉരയുന്ന സ്ഥിതി പലയിടത്തുമുണ്ട്.
അടിയന്തരമായി കുഴി അടച്ചില്ലെങ്കിൽ ചുരം റോഡ് യാത്രായോഗ്യമല്ലാതാകും. ആനമൂളി വരെയുള്ള തകർന്ന റോഡിലൂടെയുള്ള യാത്ര കഴിഞ്ഞ് ചുരത്തിൽ എത്തുന്നതോടെ യാത്രക്കാർക്ക് അൽപം ആശ്വാസമുണ്ടായിരുന്നു.
എന്നാൽ അതും ഇല്ലാതാകുന്ന സ്ഥിതിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]