നെന്മാറ∙ ഓണാവധിയിലെ അവസാന ദിവസം നെല്ലിയാമ്പതിയും പോത്തുണ്ടിയും സന്ദർശകത്തിരക്കിൽ വീർപ്പുമുട്ടി. ടൂറിസം വകുപ്പ് പോത്തുണ്ടി ഉദ്യാന പരിസരത്ത് ഇന്നലെ വൈകിട്ട് നടത്തിയ ഓണാഘോഷ പരിപാടികൾ ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ വലിയ തിരക്കായിരുന്നു.
നെന്മാറ–പോത്തുണ്ടി റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി. രാവിലെ നെല്ലിയാമ്പതിയിലേക്കു പോയി തിരിച്ചുവന്ന വിനോദസഞ്ചാരികൾ മിക്കവരും പോത്തുണ്ടി ഉദ്യാന പരിസരത്ത് വാഹനങ്ങൾ നിർത്തിയിട്ടു.
നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശിക്കാൻ സൗകര്യമായി.
നെല്ലിയാമ്പതിയിൽ പുലയംപാറ– സീതാർകുണ്ട് റോഡ്, കൈകാട്ടി –കാരപ്പാറ റോഡ് എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. ഇന്നലെ മാത്രം പോത്തുണ്ടി ചെക്പോസ്റ്റിലൂടെ നെല്ലിയാമ്പതിയിലേക്കു കടന്നത് രണ്ടായിരത്തിലേറെ വാഹനങ്ങൾ.
ഏകദേശം 10, 000 സഞ്ചാരികൾ ഇന്നലെ മാത്രം നെല്ലിയാമ്പതി സന്ദർശിച്ചു. നെല്ലിയാമ്പതിയിൽ തങ്ങാൻ ഒരു വാടക മുറി പോലും കിട്ടാതെ വന്നതോടെ മിക്ക സഞ്ചാരികളും വൈകിട്ടു തന്നെ മടങ്ങി.
വൈകിട്ട് 5ന് മുൻപ് പോത്തുണ്ടിയിൽ തിരിച്ചെത്തണമെന്ന നിർദേശമുണ്ടായിരുന്നെങ്കിലും 7 മണിക്കും വാഹനങ്ങൾ വന്നുകൊണ്ടിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി പ്രത്യേകമായി അലങ്കരിച്ച പോത്തുണ്ടി ഉദ്യാനത്തിൽ ഗാനമേളയും വിവിധ പരിപാടികളും നടന്നു. ഏകദേശം 6500 പേർ ഉദ്യാനത്തിൽ പ്രവേശിച്ചു.
വെള്ളം നിറഞ്ഞുനിൽക്കുന്ന ഡാം കാണാൻ ഉദ്യാനത്തിലൂടെ വീതി കുറഞ്ഞ പടികൾ കയറാൻ സന്ദർശകർ നന്നേ പാടുപെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]