കുന്നംകുളം ∙ പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി വീട്ടിലെത്തി സന്ദർശിച്ചു. 15ന് വിവാഹിതനാകുന്ന സുജിത്തിന് സ്വർണമോതിരം സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇന്നലെ കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ എംപി അടക്കമുള്ള നേതാക്കളും സുജിത്തിനെ വീട്ടിലെത്തി കണ്ടു.
ജനമൈത്രി പൊലീസിനെ പിണറായി വിജയൻ കൊലമൈത്രി പൊലീസാക്കി മാറ്റിയെന്ന് വേണുഗോപാൽ പറഞ്ഞു. സുജിത്തിനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിക്കു പ്രതികരണമില്ല. പിണറായി ഇനിയെങ്കിലും വായ തുറക്കണം.
കർശന നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമുണ്ടാകും.സുജിത്തിനു വേണ്ടി നിയമപോരാട്ടത്തിന് ഒപ്പംനിന്ന കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരിന് പാർട്ടിയിൽ പ്രമോഷൻ നൽകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.
പിണറായി വിജയൻ കസ്റ്റഡി മർദനത്തെ കുറിച്ച് പ്രതികരിച്ചില്ലെന്ന് കെ.സുധാകരനും ചൂണ്ടിക്കാട്ടി. ഭീകരനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ എംപി ടി.എൻ. പ്രതാപൻ, അനിൽ അക്കര, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ചാലിശേരി അടക്കമുള്ള നേതാക്കളും കെ.സി.
വേണുഗോപാലിന് ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]