തിരുവനന്തപുരം ∙ ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ നാളെ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഘോഷയാത്ര ആരംഭിക്കുന്ന കവടിയാർ മുതൽ കിഴക്കേക്കോട്ട, ഈഞ്ചയ്ക്കൽ വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും നാളെ ഉച്ചയ്ക്ക് 2 മുതൽ നിയന്ത്രണം ഉണ്ടാകും.
ഘോഷയാത്ര കടന്നു പോകുന്നതടക്കമുള്ള നഗരത്തിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിങ് അനുവദിക്കില്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
നിശ്ചലദൃശ്യങ്ങൾ കിഴക്കേക്കോട്ട
വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചയ്ക്കൽ ബൈപാസിൽ പ്രവേശിക്കുന്ന സമയം ഈഞ്ചയ്ക്കൽ ഭാഗത്തു നിന്നു മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ല.
ഘോഷയാത്രയിലെ ഫ്ലോട്ടുകളും മറ്റു കലാരൂപങ്ങളും ഈഞ്ചയ്ക്കൽ ജംക്ഷനിൽ നിന്നും ഇടത്തോട് സർവീസ് റോഡ് വഴി കല്ലുമ്മൂട് ഹൈവേയിൽ കയറി ഘോഷയാത്ര അവസാനിപ്പിക്കണമെന്നും പൊലീസ് അറിയിച്ചു. നോ പാർക്കിങ് റോഡുകൾ
∙ കവടിയാർ -വെള്ളയമ്പലം- മ്യൂസിയം- പാളയം- സ്റ്റാച്യു -ആയുർവേദകോളജ് -കിഴക്കേക്കോട്ട
– അട്ടക്കുളങ്ങര റോഡ്, വെള്ളയമ്പലം- വഴുതക്കാട് -തൈക്കാട് റോഡ്–കോർപറേഷൻ പോയിന്റ് റോഡ്– ബേക്കറി ജംക്ഷൻ-അണ്ടർ പാസേജ്-ആശാൻ ടിടിസി –ദേവസ്വംബോർഡ്-നന്തൻകോട്-സ്ക്വയർ-ഫ്ലൈഓവർ-ജിവിരാജ-പിഎംജി റോഡ്, തമ്പാനൂർ -ചുരക്കാട്ട് പാളയം -കിള്ളിപാലം -അട്ടകുളങ്ങര റോഡിലും, ചൂരക്കാട്ടുപാളയം-പവർഹൗസ്-ശ്രീകണ്ഠേശ്വരം-ഉപ്പിടാംമൂട് റോഡ്– ആയുർവേദ കോളജ്-കുന്നുംപുറം-ഉപ്പിടാംമൂട്-പാറ്റൂർ റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല
∙ എം.സി റോഡിൽ നിന്നും തമ്പാനൂർ, കിഴക്കേക്കോട്ട ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ മണ്ണന്തലയിൽ നിന്നും തിരിഞ്ഞ് കുടപ്പനകുന്ന് -പേരൂർക്കട
പൈപ്പിൻമൂട് – ശാസ്തമംഗലം – ഇടപ്പഴിഞ്ഞി എസ്എംസി-വഴുതക്കാട്-തൈക്കാട് വഴിയോ, പരുത്തിപ്പാറ-മുട്ടട -അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം-ഇടപ്പഴിഞ്ഞി -എസ്എംസി-വഴുതക്കാട്-തൈക്കാട് വഴിയോ പോകണം.
∙ കഴക്കൂട്ടം ഭാഗത്തു നിന്നും ഉള്ളൂർ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഉള്ളൂർ -മെഡിക്കൽ കോളജ് – കണ്ണമൂല – പാറ്റൂർ -ജനറൽഹോസ്പിറ്റൽ- ആശാൻസ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള-തമ്പാനൂർ-വഴി പോകണം.
∙ പട്ടം ഭാഗത്തു നിന്നും തമ്പാനൂർ, കിഴക്കേക്കോട്ട
ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങൾ പട്ടം-പൊട്ടകുഴി-മുറിഞ്ഞപാലം-കുമാരപുരം-കണ്ണമൂല നാലുമുക്ക്.
പാറ്റൂർ -ജനറൽ ഹോസ്പിറ്റൽ-ആശാൻ സ്ക്വയർ-അണ്ടർ പാസേജ്-ബേക്കറി ഫ്ലൈഓവർ-പനവിള- തമ്പാനൂർ വഴിയും ചെറിയ വാഹനങ്ങൾ പട്ടം-മരപ്പാലം-കവടിയാർ-ഗോൾഫ് ലിങ്ക്സ്-പൈപ്പിൻമുട്-ശാസ്തമംഗലം എസ്എംസി – തൈക്കാട് വഴിയും പോകണം.
∙ പേരൂർക്കട ഭാഗത്തു നിന്നും തമ്പാനൂർ, കിഴക്കേക്കോട്ട
ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ പേരൂർക്കട – പൈപ്പിൻമൂട് ശാസ്തമംഗലം -ഇടപ്പഴിഞ്ഞി – എസ്എംസി – വഴുതക്കാട് – തൈക്കാട് വഴിയോ, പേരൂർക്കട
പൈപ്പിൻമൂട് ശാസ്തമംഗലം – ഇടപ്പഴിഞ്ഞി – ജഗതി -മേട്ടുക്കട വഴിയോ പോകണം.
∙ തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് പോകേണ്ടതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ അട്ടക്കുളങ്ങര- കിള്ളിപ്പാലം -ചുരക്കാട്ടുപാളയം വഴി പോകണം.
∙ കിഴക്കേക്കോട്ടയിൽ നിന്നു തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേയ്ക്കു പോകേണ്ട
വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകണം.
∙കിഴക്കേകോട്ടയിൽ നിന്നും സർവീസ് ആരംഭിക്കേണ്ട ബസുകൾ അട്ടകുളങ്ങര-മണക്കാട് റോഡിലും, അട്ടകുളങ്ങര-കിള്ളിപ്പാലം റോഡിലും വരിയായി പാർക്ക് ചെയ്ത് യഥാക്രമം സർവീസ് നടത്തണം.
∙ തമ്പാനൂർ ഭാഗത്തു നിന്നും കിഴക്കേകോട്ട
ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, നിർദേശിക്കുന്ന സമയം മുതൽ തമ്പാനൂർ ഫ്ലൈഓവർ-കിള്ളിപ്പാലം പോകണം.
പാർക്കിങ് സ്ഥലങ്ങൾ
കവടിയാർ സാൽവേഷൻ ആർമി സ്കൂൾ, കേരള വാട്ടർ അതോറിറ്റി കോംപൗണ്ട് , ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം കോംപൗണ്ട് , കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കോംപൗണ്ട് ,യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, വഴുതക്കാട് വിമൻസ് കോളജ്, സംഗീത കോളജ്, സെന്റ് ജോസഫ് സ്കൂൾ, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ഫോർട്ട് ഹൈസ്കൂൾ, ഗവ.ബോയ്സ് ആൻഡ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ,
ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ്, നഗരസഭയുടെ കീഴിലുള്ള തമ്പാനൂർ, പാളയം, കോർപറേഷൻ ഓഫിസ് എന്നിവിടങ്ങളിലെ മൾട്ടി ലവൽ കാർ പാർക്കിങ്ങുകൾ , റെയിൽവേ, തമ്പാനൂർ കെഎസ്ആർടിസി പാർക്കിങ് ഏരിയ എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.
പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈൽ നമ്പർ എഴുതി പ്രദർശിപ്പിക്കണം. പരാതികൾ അറിയിക്കേണ്ട
ഫോൺ നമ്പർ: 04712558731, 9497930055 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]