കൂരാച്ചുണ്ട് ∙ മലയോര മേഖലയിൽ കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നു, കർഷകർ ദുരിതത്തിലായി. കാട്ടുപന്നിക്കൂട്ടവും കുരങ്ങും ഇടവിള കൃഷികൾ നശിപ്പിക്കുന്നതിൽ വൻ നഷ്ടമാണ് കർഷകർക്ക് സംഭവിക്കുന്നത്.പഞ്ചായത്തിൽ ഒന്നാം വാർഡിലെ കണ്ണാടിപ്പാറ ചുമപ്പുങ്കൽ രാജേഷിന്റെ കപ്പ, ചേമ്പ് എന്നിവയാണ് കഴിഞ്ഞ ദിവസം കാട്ടുപന്നികൾ നശിപ്പിച്ചത്.
കൃഷിയിടത്തിൽ വന്യമൃഗ ശല്യം രൂക്ഷമായതോടെ ഒരു വർഷം മുൻപ് തോക്ക് ലൈസൻസിനു വേണ്ടി രാജേഷ് അപേക്ഷ സമർപ്പിച്ചെങ്കിലും നടപടിക്രമങ്ങൾ ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല.
ലൈസൻസിന്റെ അപേക്ഷ ഹിയറിങ് നടത്താൻ ഇപ്പോൾ കലക്ടർ ഓഫിസിലാണ് ഉള്ളതെന്ന് കർഷകൻ പറയുന്നു. ത്രേസ്യാമ്മ കളപ്പുരയ്ക്കൽ, ജോസ് എഴുത്താണിക്കുന്നേൽ, ചന്ദ്രൻ കെഎംസിടി എന്നിവരുടെ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്.
കൃഷി നാശത്തിന് വനം വകുപ്പ് അനുവദിക്കുന്ന നാമമാത്ര തുക മാസങ്ങളായി ലഭിച്ചിട്ടുമില്ലെന്നു കർഷകർ ആരോപിക്കുന്നു.കർഷകർക്ക് തോക്ക് ലൈസൻസ് നൽകാനുള്ള നടപടി വേഗത്തിലാക്കണമെന്നും കൃഷിയിടത്തിലെ വന്യമൃഗ ശല്യം വനം വകുപ്പ് നിയന്ത്രിക്കണമെന്നും സ്ഥലം സന്ദർശിച്ച പഞ്ചായത്ത് മെംബർ വിൽസൻ പാത്തിച്ചാലിൽ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]