ചെങ്ങന്നൂർ ∙ പമ്പാനദിയിലെ മുണ്ടൻകാവ് ഇറപ്പുഴ നെട്ടായത്തിൽ ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തിയ മത്സരത്തിൽ ഗുരു ചെങ്ങന്നൂർ ട്രോഫിയിൽ മുത്തമിട്ട് എ ബാച്ചിൽ ഓതറയും ബി ബാച്ചിൽ പുതുക്കുളങ്ങരയും ജേതാക്കളായി. എ ബാച്ചിൽ കീഴ്വന്മഴി രണ്ടാം സ്ഥാനവും ഉമയാറ്റുകര മൂന്നാം സ്ഥാനവും നേടി. മികച്ച ചമയത്തിനുള്ള ട്രോഫി പ്രയാർ നേടി.
ബി ബാച്ച് ഫൈനലിൽ വന്മഴി രണ്ടാമതെത്തി. കോടിയാട്ടുകര മികച്ച ചമയത്തിനുള്ള ട്രോഫി നേടി.
ജലോത്സവം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ചതയം ജലോത്സവ സമിതി ചെയർമാൻ എം.വി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ഔഷധി ചെയർപഴ്സൻ ശോഭന ജോർജ്, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ, നഗരസഭാധ്യക്ഷ ശോഭ വർഗീസ്, ഉപാധ്യക്ഷൻ കെ.ഷിബുരാജൻ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.വി.സജൻ, എബി കുര്യാക്കോസ്, സന്ദീപ് വാചസ്പതി, കൃഷ്ണകുമാർ കൃഷ്ണവേണി, ബി.കൃഷ്ണകുമാർ, അജി ആർ.നായർ, കെ.ആർ.പ്രഭാകരൻ നായർ, സജിത്ത് മംഗലത്ത്, മുരുകൻ പൂവക്കാട്ടുമൂലയിൽ എന്നിവർ പ്രസംഗിച്ചു. മത്സരത്തിനു മുന്നോടിയായി പള്ളിയോടങ്ങളുടെ ജലഘോഷയാത്ര നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]