പാറക്കടവ് ചെറ്റക്കണ്ടി പാലത്തിൽ ഗതാഗത നിരോധനം
നാദാപുരം∙ കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാറക്കടവ് ചെറ്റക്കണ്ടി പാലം വഴിയുള്ള ഗതാഗതത്തിന് ഇന്നു മുതൽ നിരോധനം. തൃപ്രങ്ങോട്ടൂർ പഞ്ചായത്തിനെയും ചെക്യാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ അറ്റകുറ്റപ്പണികൾ 8 മണിക്ക് തുടങ്ങും. 23 വരെയാണ് നിരോധനം. വാഹനങ്ങൾ മുണ്ടത്തോട് പാലം വഴിയോ പെരിങ്ങത്തൂർ പാലം വഴിയോ പോകണം.
അമ്മത്തൊട്ടിൽ താരാട്ട് സംഗീത വിരുന്നും ഗാനാലാപന മത്സരവും
വടകര∙ നഗരത്തെ സംഗീത സാന്ദ്രമാക്കിയ അമ്മത്തൊട്ടിൽ താരാട്ട് സംഗീത വിരുന്നിന്റെ രണ്ടാം പതിപ്പ് ഒക്ടോബർ 19ന് ടൗൺഹാളിൽ നടക്കും.
പല്ലവി ഓർക്കസ്ട്ര സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പവിത്രൻ പല്ലവിയുടെ സംഗീത യജ്ഞവും ഉണ്ടാകുമെന്ന് മണലിൽ മോഹനൻ, പപ്പൻ നരിപ്പറ്റ, പ്രേംകുമാർ വടകര എന്നിവർ അറിയിച്ചു. സംഗീത വിരുന്നിന്റെ ഭാഗമായി കെ.രാഘവൻ ഗാനാലാപന മത്സരവും നടത്തും. കെ.രാഘവൻ സംഗീതം നൽകിയ ഗാനങ്ങൾ കരോക്കെ ഇല്ലാതെ ആലപിച്ച് ഫോണിൽ അയയ്ക്കണം.
അവസാന തീയതി 20. ഫോൺ 9447295912.
അധ്യാപക നിയമനം
പയ്യോളി∙ തിക്കോടിയൻ സ്മാരക ഗവ.വിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ .
ഡോക്ടർ
പയ്യോളി∙ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് പ്രോജക്ടിനു കീഴിൽ ഡോക്ടറെ നിയമിക്കുന്നു.
കൂടിക്കാഴ്ച 10 ന് രാവിലെ 11ന്.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 2.30 നരിക്കുനി കാമ്പുറത്ത് കുന്ന്, തെക്കേകണ്ടി, ചൊവ്വാട്ടുതാഴം, മുക്കാളിതാഴം, കരിയാത്ത് മല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ. ∙ 7 – 5.30 പുല്ലാളൂർ മുക്ക്, ജന്ന, ചൊവ്വഞ്ചേരി, കച്ചൂർതാഴം, ഹൈഗ്രിപ്, വള്ളിയേടത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]