കുമരകം ∙ കോട്ടത്തോടിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാക്കിയ മത്സരത്തിനൊടുവിൽ ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ് വിഭാഗത്തിൽ കുമരകം സൗത്ത് ബോട്ട് ക്ലബ് തുഴഞ്ഞ തുരുത്തിത്തറ വിജയിച്ചു. മാളവിക സുനീഷ് നന്തികണ്ണന്തറ ക്യാപ്റ്റനായ തുരുത്തിത്തറ വള്ളം കുമരകം യുവശക്തി ബോട്ട് ക്ലബ് തുഴഞ്ഞ നീരവ് രാഹുൽ നയിച്ച പി ജി കർണനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു തോൽപ്പിച്ചാണ് ശ്രീനാരായണ എവർ റോളിങ് ട്രോഫിയിൽ മുത്തമുട്ടത്. ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ തുടങ്ങിയ ജലഘോഷയാത്ര കോട്ടത്തോട്ടിൽ എത്തിയ ശേഷം നടന്ന 122–ാമത് മത്സര വള്ളംകളി മന്ത്രി വി.എൻ.
വാസവൻ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേയ്സ് ക്ലബ് പ്രസിഡന്റ് വി.പി. അശോകൻ അധ്യക്ഷത വഹിച്ചു.
ഫ്രാൻസിസ് ജോർജ് എംപി, പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ. ജയപ്രകാശ്, ബോട്ട് ക്ലബ് ക്ലബ് ജനറൽ സെക്രട്ടറി എസ്.ഡി.
പ്രേംജി, ജി. ഗോപകുമാർ, എം.മധു, ബോട്ട് ക്ലബ് ട്രഷറർ എസ്.വി.
സുരേഷ് കുമാർ, വി.എസ്.മനുലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർഷ ബൈജു, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, ഫാ.
സിറിയക് വലിയപറമ്പിൽ,വി.ബി.ബിനു, പഞ്ചായത്ത് അംഗങ്ങളായ വി.സി. അഭിലാഷ്, രശ്മികല,വി.എൻ.ജയകുമാർ,ദിവ്യ ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
ബാലനടി കാശ്മിര സുജീഷ്, ക്രിക്കറ്റ് താരം ആദിത്യ ബൈജു എന്നിവരെ അനുമോദിച്ചു.
സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു സമ്മാനദാനം നിർവഹിച്ചു.
ബോട്ട് ക്ലബ് വൈസ് പ്രസിഡന്റ് സാൽവിൻ കൊടിയന്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മായ സുരേഷ്, പി.എസ്.
അനീഷ്,പി.കെ.മനോഹരൻ, ശ്രീകുമാരമംഗലം ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ, ബാങ്ക് പ്രസിഡന്റ് കെ.
കേശവൻ, ലൈംഷെൽ പ്രസിഡന്റ് കെ.എസ്. സലിമോൻ, ക്ലബ് വൈസ് പ്രസിഡന്റ് പി.എൻ.
സാബു ശാന്തി, ക്ലബ് ഓഫിസ് സെക്രട്ടറി വി.എൻ.കലാധരൻ എന്നിവർ പ്രസംഗിച്ചു. തുഴച്ചിൽക്കാർക്ക് ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ പായസ വിതരണം നടന്നു.
മറ്റു വിജയികൾ ചുരുളൻ ഒന്നാംതരം– കുമരകം കവണാർ സിറ്റി ടീം തുഴഞ്ഞ അഖിൽ വി.
ഷാജി ക്യാപ്റ്റനായ കോടിമത വിജയിച്ചു. രണ്ടാംസ്ഥാനം വേളൂർ ബോട്ട് ക്ലബ് തുഴഞ്ഞ അമൽ രമേഷ് നയിച്ച മൂഴിക്ക്. ഇരുട്ടുകുത്തി രണ്ടാംതരം– എബിസി അറുപറ ടീം തുഴഞ്ഞ കെ.കെ.ഇൻസാൻ ക്യാപ്റ്റനായ ശ്രീ ഗുരുവായൂരപ്പൻ വിജയിച്ചു. രണ്ടാം സ്ഥാനം കുമ്മനം യുവദർശന ബോട്ട് ക്ലബ് തുഴഞ്ഞ നിഷാദ് പെരുട്ടുതറ നയിച്ച സെന്റ് ജോസഫിന്.ചുരുളൻ രണ്ടാംതരം– ആർപ്പൂക്കര ബോട്ട് ക്ലബ് തുഴഞ്ഞ കെ.എൻ.
വി സുഭാഷ് ക്യാപ്റ്റനായ തോട്ടിൽ വിജയിച്ചു. രണ്ടാംസ്ഥാനം അറുപറ ബോട്ട് ക്ലബ് തുഴഞ്ഞ സി.കെ.ബിബിഷൻ നയിച്ച ഡായി നമ്പർ 2ന്.
ജല ഘോഷയാത്ര കാണാൻ എത്തിയത് നൂറുകണക്കിനാളുകൾ
കുമരകം ∙ ശ്രീനാരായണ ജയന്തിയോടനുബന്ധിച്ച് ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ നേതൃത്വത്തിൽ നടന്ന ജല ഘോഷയാത്ര കാണാൻ തോടിന്റെ ഇരുകരകളിലും എത്തിയത് നൂറുകണക്കിനാളുകൾ. ശ്രീകുമാരമംഗലം ക്ഷേത്രക്കടവു മുതൽ വള്ളംകളി നടക്കുന്ന കോട്ടത്തോട് വരെ ഉള്ള തോടിന്റെ ഇരുകരകളിലും ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. ശ്രീനാരായണ ഗുരുദേവൻ കുമരകം സന്ദർശിച്ചതിന്റെ ഓർമ പുതുക്കിയാണു ജലഘോഷയാത്രയും കോട്ടത്തോട്ടിൽ വള്ളംകളിയും നടത്തുന്നത്.
ജല ഘോഷയാത്ര ഭക്തി നിർഭരമായിരുന്നു.
ശ്രീകുമാരമംഗലം ദേവസ്വത്തിന്റെയും 38,153,154,155 എസ്എൻഡിപി ശാഖാ യോഗങ്ങളും ജലഘോഷയാത്രയിൽ പങ്കെടുത്തു. ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി പി.എം.മോനേഷ്, ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് എ.കെ.
ജയപ്രകാശ്, വൈസ് പ്രസിഡന്റ് ടി.ബി.രഞ്ജിത്, സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ, ട്രഷറർ പി.ജി.
ചന്ദ്രൻ, മാനേജർ എസ്.വി.സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. ചതയദിന റാലി നടന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]