തിരുവനന്തപുരം ∙ മുട്ടടയിലെ കൊടുംവളവ് പരിസരവാസികൾക്കും യാത്രക്കാർക്കും വൻ ഭീഷണിയാകുന്നു. തിരുവോണ ദിനത്തിലാണ് ഇവിടെ വീണ്ടും അപകടം നടന്നത്. വെള്ളിയാഴ്ച പുലർച്ചെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ച് മുട്ടട
ദർശനയിൽ ബി.എസ്.രാജേഷ്കുമാറിന്റെ വീടിന്റെ മതിലും ഗേറ്റും തകർന്നു. മുട്ടടയിൽ നിന്ന് വയലിക്കട ഭാഗത്തേക്ക് പോകുന്ന റോഡിലാണ് രാജേഷിന്റെ വീട് സ്ഥിതി ചെയ്യുന്നത്.
മറ്റൊരു കാർ ഇടിച്ച് തകർന്ന മതിൽ നന്നാക്കി ഒരു മാസം തികയും മുൻപാണ് ഇപ്പോഴത്തെ അപകടം.
മലയിൻകീഴ് സ്വദേശി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാളുടെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
ഇവരുടെ വാഹനം രാജേഷ് കുമാറിന്റെ വീടിന്റെ മതിലും ഗേറ്റും ഇടിച്ച് തകർത്ത് വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന രാജേഷിന്റെ സഹോദരൻ ബി.സുരേഷ്കുമാറിന്റെ വാഹനത്തിന്റെ പിൻഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു.
കാറിന്റെ പിൻവശം പൂർണമായും തകർന്നു. രാജേഷും പ്രായമായ അമ്മയുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ജനാലയുടെ ചില്ലും അപകടത്തിൽ തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പേരൂർക്കട
പൊലീസെത്തി വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുത്തു. കാറിൽ ഉണ്ടായിരുന്നവർക്ക് കാര്യമായ പരുക്കില്ലെന്ന്പൊലീസ് പറഞ്ഞു.
രാജേഷ്കുമാർ പേരൂർക്കട പൊലീസിൽ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]